For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയും മോഹന്‍ലാലും പാഠപുസ്തകങ്ങള്‍! അലച്ചിനൊടുവില്‍ നടനായി! വിജയത്തില്‍ സന്തോഷമെന്ന് ടൊവിനോ!

  |

  പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ടൊവിനോ തോമസ്. സെവന്‍ത് ഡേ മുതല്‍ത്തുടങ്ങിയ ബന്ധം ഇപ്പോള്‍ ലൂസിഫറിലെത്തി നില്‍ക്കുകയാണ്. താന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ നല്ലൊരു വേഷം നല്‍കണമെന്ന് അന്നേ പൃഥ്വിരാജ് മനസ്സില്‍ കരുതിയിരുന്നു. നിനക്ക് നല്ല കൈയ്യടി കിട്ടുമെന്നും ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വേഷമായിരിക്കും ഇതെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. അങ്ങനെയാവുമോയെന്ന കാര്യത്തില്‍ തനിക്കത്ര നിശ്ചയമില്ലായിരുന്നു. അവന് ഒരു പ്രതീക്ഷയായിക്കോട്ടെ എന്ന് കരുതിയായിരുന്നു അങ്ങനെ പറഞ്ഞതെന്ന് അടുത്തിടെ ഒരഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞ രീതിയില്‍ത്തന്നെയുള്ള കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്.

  പൃഥ്വി ആദ്യം അത് പറ‍ഞ്ഞപ്പോള്‍ പരിഭ്രമിച്ചു! ലൂസിഫറില്‍ ബോബിക്ക് ശബ്ദം നല്‍കിയതിനെക്കുറിച്ച് വിനീത്

  എന്‍ആര്‍ ഐക്കാരനായ യുവമുഖ്യമന്ത്രിയായെത്തിയ ടൊവിനോയ്ക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. വന്‍ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ജതിന്‍ രാംദാസിന്റെ പ്രസംഗത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ പറഞ്ഞിട്ടാണ് താന്‍ വന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളും സിനിമയില്‍ വേണമായിരുന്നുവെന്നാണ് ആരാധകര്‍ പറഞ്ഞത്. അങ്ങനെയൊരു തോന്നലുണ്ടാക്കാന്‍ കഴിഞ്ഞതില്‍ത്തന്നെ താന്‍ വിജയിച്ചില്ലേയെന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. ഒരുകാലത്ത് നല്ല കഥാപാത്രങ്ങള്‍ക്കായി അലഞ്ഞുനടന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ടൊവിനോ തോമസ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മമ്മൂട്ടിയോ മോഹന്‍ലാലോ? ബോക്സോഫീസ് അടക്കി ഭരിച്ച് ലൂസിഫറിന്‍റെ കുതിപ്പ്! രാജ പൊട്ടിക്കുമോ? കാണൂ!

  യുവരാഷ്ട്രീയക്കാരനായി എത്തിയപ്പോള്‍

  യുവരാഷ്ട്രീയക്കാരനായി എത്തിയപ്പോള്‍

  തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നുവെന്ന വിശേഷണം ഇപ്പോള്‍ ടൊവിനോ തോമസിനും ചേരുന്നതാണ്. ഗോദ മുതലിങ്ങോട്ട് ലൂസിഫര്‍ വരെ ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുകയും സാമ്പത്തികമായി നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. അടിക്കടിയുള്ള വിജയങ്ങള്‍ക്കിടയില്‍ മലയാള സിനിമയിലെ തിരക്കുള്ള യുവതാരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ജതിന്‍ രാംദാസ് എന്ന രാഷ്ട്രീയക്കാരനായാണ് താരം എത്തിയത്. സിനിമ പകുതി പിന്നിടുന്നതിനിടയിലായിരുന്നു താരത്തിന്റെ വരവ്. നിറഞ്ഞ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.

  വിജയങ്ങളില്‍ സന്തോഷം

  വിജയങ്ങളില്‍ സന്തോഷം

  സിനിമയിലെ അവസരങ്ങള്‍ക്കായി ചില്ലറ കഷ്ടപ്പാടല്ല ടൊവിനോ സഹിച്ചത്. അവസരങ്ങള്‍ തേടി അലയുന്നതിനിടയിലെ മോശം അനുഭവത്തെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. പിന്തള്ളപ്പെടുമ്പോഴും സിനിമയില്‍ പിടിച്ചുനില്‍ക്കാനായി ശ്രമങ്ങള്‍ തുടരുകയായിരുന്നു. ഇപ്പോള്‍ വിജയങ്ങള്‍ കൂട്ടുവരുമ്പോള്‍ സന്തോഷം തോന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇനിയും അത്തരത്തിലുള്ള നേട്ടങ്ങള്‍ കൂട്ടിനെത്തട്ടെയെന്നാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.

  കോമ്പിനേഷന്‍ രംഗമുണ്ടായിരുന്നില്ല

  കോമ്പിനേഷന്‍ രംഗമുണ്ടായിരുന്നില്ല

  ശക്തമായ വേഷത്തിലാണ് താനെത്തിയതെങ്കിലും മോഹന്‍ലാലിനൊപ്പമുള്ള കോംപിനേഷന്‍ രംഗമുണ്ടായിരുന്നില്ലെന്ന് ടൊവിനോ പറയുന്നു. കൂതറയെന്ന സിനിമയില്‍ നേരത്തെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ലൂസിഫറില്‍ കോംപിനേഷന്‍ രംഗമുണ്ടായിരുന്നില്ലെങ്കിലും പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചത്. സിനിമയില്‍ തുടക്കം കുറിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവര്‍ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ടൊവിനോ പറയുന്നു.

   ഉയരെയിലേക്കെത്തിയത്

  ഉയരെയിലേക്കെത്തിയത്

  പാര്‍വതി-ആസിഫ് അലി തുടങ്ങിയവര്‍ക്കൊപ്പം ഉയരെയില്‍ സുപ്രധാന കഥാപാത്രമായും ടൊവിനോ തോമസ് എത്തുന്നുണ്ട്. വൈറസിലും ഉയരെയിലും അഭിനയിക്കുന്നുണ്ടെങ്കിലും ഇരുചിത്രങ്ങളിലും കോംപിനേഷന്‍ രംഗങ്ങളില്ലെന്ന് ടൊവിനോ പറയുന്നു. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ഈ സിനിമകളില്‍ പാര്‍വതിക്കൊപ്പം അഭിനയിച്ചിരുന്നു. ഉയരെയിലും വൈറസിലും കോംപിനേഷന്‍ രംഗങ്ങളുണ്ടെന്നും താരം പറയുന്നു. വിശാല്‍ രാജശേഖരനെന്ന കഥാപാത്രത്തെയാണ് ഉയരെയില്‍ അവതരിപ്പിക്കുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  കൈനിറയെ ചിത്രങ്ങള്‍

  കൈനിറയെ ചിത്രങ്ങള്‍

  ഉയരെ കൂടാതെ ആഷിഖ് അബു ചിത്രമായ വൈറസ്, സലീം അഹമ്മദിന്റെ ഓസ്‌കാര്‍ ഗോസ് റ്റു തുടങ്ങിയ സിനിമകളാണ് റിലീസിങ്ങിനൊരുങ്ങുന്നത്. തീവണ്ടിയുടെ ചീഫ് അസോസിയേറ്റായ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കല്‍ക്കിയിലാണ് ഇപ്പോള്‍ ടൊവിനോ അഭിനയിക്കുന്നത്. കട്ടമീശയുമായി നില്‍ക്കുന്ന താരത്തിന്‍രെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  English summary
  Tovino Thomas is happy with his success
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X