For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്റെ നിര്‍ദേശത്തിന് കാതോര്‍ത്ത് മോഹന്‍ലാലിനൊപ്പം ടൊവിനോയും... ഇനി ലൂസിഫറിനൊപ്പം, കാണൂ!

  By Nimisha
  |

  അപ്രതീക്ഷിതമായെത്തിയ മഴ കാരണം സിനിമാലോകത്തും വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്. പല സിനിമകളുടെയും റിലീസ് മാറ്റി വെച്ചു. ചിത്രീകരണം തുടര്‍ന്നുവരുന്ന സിനിമകള്‍ പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. നേരത്തെ പ്ലാന്‍ ചെയ്ത ഷെഡ്യൂള്‍ മാറ്റേണ്ടി വന്നപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. തങ്ങളുടെ ആശങ്ക പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇത്തവണത്തെ ഓണത്തിന് പുതിയ റിലീസുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പല സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. കായംകുളം കൊച്ചുണ്ണി, തീവണ്ടി, വരത്തന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ ഓണത്തിനോടടുപ്പിച്ച് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി മഴ വില്ലനായെത്തിയതോടെ ലൂസിഫറിന്റെ ചിത്രീകരണവും നിര്‍ത്തി വെച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വീട്ടിനുള്ളിൽ നിന്ന് കൂട്ടക്കരച്ചിൽ!! അകത്ത് കയറിയപ്പോഴാണ് സലിം കുമാറിനെ കണ്ടത്, രക്ഷകൻ പറയുന്നു

  ലൂസിഫര്‍ പുനരാരംഭിക്കുന്നു

  ലൂസിഫര്‍ പുനരാരംഭിക്കുന്നു

  മുരളി ഗോപി പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ലൂസിഫറിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വണ്ടിപ്പെരിയാറില്‍ വെച്ചായിരുന്നു ചിത്രത്തിന് തുടക്കമായത്. മറ്റ് സിനിമകളുടെ തിരക്കുകള്‍ മാറ്റി വെച്ചാണ് പൃഥ്വിരാജ് ഈ സിനിമയിലേക്കെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നൊരുക്കുന്ന നയന്‍, നിര്‍മ്മല്‍ സഹദേവിന്റെ രണം തുടങ്ങിയ സിനിമകളുടെ ഇടയില്‍ നിന്നാണ് താരം തന്റെ പുതിയ ചിത്രത്തിലേക്ക് എത്തിയത്. മഴക്കെടുതിക്കിടയില്‍ നിര്‍ത്തി വെച്ച സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ടൊവിനോ ജോയിന്‍ ചെയ്യുന്നു

  ടൊവിനോ ജോയിന്‍ ചെയ്യുന്നു

  ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ് ലൊക്കേഷനില്‍ ജോയിന്‍ ചെയ്തുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെയും കൊച്ചിയിലെയും ദുരിതാശ്വാസ ക്യാംപുകളില്‍ തന്നാലാവുംവിധമുള്ള സഹായങ്ങള്‍ നേരിട്ടെത്തിച്ച്, രക്ഷാപ്രവര്‍ത്തകരിലൊരാളായി പ്രവര്‍ത്തിച്ചിരുന്നു ഈ താരം. ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായത്. ചെറിയ ഇടവേളയ്ക്ക് ശേഷം താരം ലൂസിഫറിന്റെ സെറ്റിലേക്ക് ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

  പൃഥ്വിരാജിന്റെ സംവിധാനവും പോലീസ് വേഷവും

  പൃഥ്വിരാജിന്റെ സംവിധാനവും പോലീസ് വേഷവും

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. അഭിനയവും ആലാപനവും എഴുത്തും മാത്രമല്ല സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെ ചുവട് വെച്ചിരിക്കുകയാണ് ഈ താരം. യുവസൂപ്പര്‍ സ്റ്റാറും കംപ്ലീറ്റ് ആക്ടറും ഒരുമിച്ചെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇരുവരുേടയും ആരാധകര്‍. ചിത്രത്തില്‍ പോലീസ് ഓഫീസറായി താരം എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പൃഥ്വിയുടെ ഗെറ്റപ്പായിരുന്നു ഈ സംശയം വര്‍ധിപ്പിച്ചത്.

  മോഹന്‍ലാല്‍ നായകനായെത്തുമ്പോള്‍

  മോഹന്‍ലാല്‍ നായകനായെത്തുമ്പോള്‍

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നീരാളിയിലൂടെ അദ്ദേഹം വീണ്ടും സജീവമായിരിക്കുകയാണ്. ഇതിന് പിന്നാലെയായി കായംകുളം കൊച്ചുണ്ണി, ഒടിയന്‍, ഡ്രാമ തുടങ്ങിയ സിനിമകളും റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയുമായാണ് തങ്ങളെത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

  മഞ്ജു വാര്യരുടെ വേഷം

  മഞ്ജു വാര്യരുടെ വേഷം

  ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായ ലേഡി സൂപ്പര്‍ സ്റ്റാറും കംപ്ലീറ്റ് ആക്ടറും വീണ്ടും ഒരുമിക്കുന്നതില്‍ സിനിമാലോകവും സന്തോഷത്തിലാണ്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന കാര്യവും പ്രചരിച്ചിരുന്നു.

  English summary
  Tovino Joins with Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X