ടൊവിനോ തോമസിനോട് ആര്‍ക്കാണ് ഇത്ര വിരോധം! കല്‍ക്കിക്കെതിരെയുള്ള ഈ നീക്കം ലജ്ജാവഹം തന്നെ!

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. കഠിന പ്രയത്‌നത്തിലൂടെയാണ് അദ്ദേഹം താരമായി മാറിയത്. വില്ലത്തരത്തിലൂടെയായിരുനന്നു തുടക്കം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടങ്ങിയതോടെയാണ് നായകനിലേക്ക് പ്രമോഷന്‍ ലഭിച്ചതും. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്നും താരം തെളിയിച്ചിരുന്നു. നടന്‍ എന്നതിനും അപ്പുറത്ത് നല്ലൊരു മനുഷ്യനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തുകയും അവശ്യ സാധനങ്ങള്‍ എത്തിക്കാനുമൊക്കെ ടൊവിനോ മുന്നിലുണ്ട്.

തിരക്ക് പിടിച്ച സിനിമാജീവിതത്തില്‍ നിന്നും ഇടവേള എടുത്താണ് താരം പ്രളയബാധിതരെ സഹായിക്കാനായി ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും സഹായഹസ്തവുമായി താരം മുന്നിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചും ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങള്‍ ശേഖരിക്കുകയും അവ വിതരണം ചെയ്യാനുമൊക്കെ താരം മുന്നിലുണ്ടായിരുന്നു. താരത്തിന്റെ പ്രവര്‍ത്തിക്ക് മികച്ച കൈയ്യടി മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ പോസ്റ്റിടാന്‍ ഭയമുണ്ടെന്നും താരം പറഞ്ഞിരുന്നു. ടൊവിനോയുടെ കല്‍ക്കിക്കെതിരെയും വ്യാപക ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

പിന്തുണ മാത്രമല്ല വിമര്‍ശനവും

എന്തിനേയും വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്നവര്‍ താരങ്ങള്‍ക്കെതിരെയും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ സര്‍വ്വും നഷ്ടപ്പെട്ട ക്യാംപുകളില്‍ കഴിയുന്നവരെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം മുന്നിട്ടിറങ്ങിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയും ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കാനുമൊക്കെ താരങ്ങളും സജീവമാണ്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിവരങ്ങളും കൈമാറുന്നത്. ടൊവിനോയും ഈ ദൗത്യത്തില്‍ സജീവമാണ്. അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഒരുവിഭാഗം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

കല്‍ക്കിയിലേക്കും

സ്വന്തം നിലപാട് വ്യക്തമാക്കിയാണ് ടൊവിനോ തോമസ് മുന്നേറുന്നത്. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും അദ്ദേഹം തന്റെ പ്രതികരണം കൃത്യമായി വ്യക്തമാക്കാറുണ്ട്. അതിനാല്‍ത്തന്നെ വിമര്‍ശകരും കൂടുതലാണ്. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ സിനിമയായ കല്‍ക്കിക്കെതിരെയും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിനിമ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

പോലീസ് വേഷവുമായെത്തി

കരിയറില്‍ ഇതാദ്യമായാണ് മുഴുനീള പോലീസ് വേഷത്തില്‍ ടൊവിനോ എത്തിയത്. നേരത്തെ എസ്രയില്‍ പോലീസ് വേഷത്തില്‍ താരം എത്തിയിരുന്നു. കല്‍ക്കിയില്‍ അഭിനയിക്കുന്നതിനായി ശാരീരികമായ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തിയിരുന്നു. ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തിയത്. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് സിനിമ സംവിധാനം ചെയ്തത്.

 പ്രളയബാധിതരെ സഹായിക്കാനിറങ്ങി

ഒപ്പമുള്ളവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്ന് ടൊവിനോ നേരത്തെ പറഞ്ഞിരുന്നു. പ്രളയബാധിതര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്നും ആരു ഈ സഹായം ദുരുപയോഗം ചെയ്യില്ലെന്ന് കരുതുന്നുവെന്നും പറഞ്ഞ് അദ്ദേഹം പോസ്റ്റിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലുമൊക്കെയുള്ള ക്യാംപുകളിലേക്ക് താരം നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

നേരിട്ട് ക്യാംപുകളിലേക്ക്

ക്യാംപുകളിലേക്ക് നേരിട്ടെത്തി പ്രളയബാധിതരെ ആശ്വസിപ്പിച്ചിരുന്നു താരം. സ്വന്തം ചെലവില്‍ ശേഖരിച്ച സാധനങ്ങളുമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിലമ്പൂരിലേക്കെത്തിയത്. ഒറ്റക്കെട്ടായി നമ്മള്‍ പ്രളയത്തെ അതിജീവിക്കുമെന്നും എല്ലാവിധ സഹായങ്ങളുമായി താനും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും സന്തോഷം തിരികെക്കിട്ടുമെന്നും താരം ആശംസിച്ചിരുന്നു.

ട്രോളും വിമര്‍ശനവും തുടരുന്നു

ടൊവിനോയ്‌ക്കെതിരെയുള്ള വിമര്‍ശനവും ട്രോളും അതേ പോലെ തന്നെ തുടരുകയാണ് ഇപ്പോഴും. സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരം ഇങ്ങനെ ചെയ്യുന്നതെന്ന വിമര്‍ശനമായിരുന്നു കഴിഞ്ഞ തവണ ഉയര്‍ന്നുവന്നത്. ഇത്തവണയും അത്തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ മാത്രമല്ല നേരിട്ടും താന്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് താരം എത്തിയത്.

 നിര്‍മ്മാതാവിന്റെ കുറിപ്പ്

കല്‍ക്കിയെന്ന ചിത്രം കാവിക്കൊടിയെ അപമാനിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. വില്ലന്‍മാരെ രാഖി കെട്ടിക്കുന്നതും ബിജെപിയോട് സാമ്യമുള്ള പേരില്‍ പാര്‍ട്ടിയുടെ പേര് കാണിച്ചും കാവിക്കൊടിയെ അപമാനിച്ചുവെന്നാരോപിച്ചാണ് ഒരുവിഭാഗം എത്തിയത്. സിനിമ കാണാന്‍ കാശ് ചെലവാക്കേണ്ടതില്ലെന്നും ടെലഗ്രാമിലൂടെ ചിത്രത്തിന്റെ ലിങ്ക് തരാമെന്നും വ്യക്തമാക്കിയായിരുന്നു മറ്റൊരാളെത്തിയത്. നിര്‍മ്മാതാവായ പ്രശോഭ്് കൃഷ്ണയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

നിയമപരമായി നേരിടണം

ആദ്യത്തേത് കാര്യമാക്കുന്നില്ലെന്നും എന്നാല്‍ രണ്ടാമത്തേത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സ്വന്തം സിനിമകള്‍ പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയ ഇന്‍ഡസ്ട്രിയാണ്, അത് തകര്‍ക്കരുതെന്നും പ്രശോഭ് കൃഷ്ണ കുറിച്ചിട്ടുണ്ട്. നിയമപരമായിത്തന്നെ ഇക്കാര്യം നേരിടണമെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ആരാധകരുടെ പിന്തുണ

ആരാധകരുടെ ശക്തമായ പിന്തുണ ഇപ്പോഴും ടൊവിനോ തോമസിനൊപ്പമുണ്ട്. വിമര്‍ശനങ്ങളേയും ട്രോളുകളേയുമൊന്നും ഇച്ചായന്‍ ഗൗനിക്കേണ്ടതില്ലെന്നായിരുന്നു അവര്‍ കുറിച്ചത്. ക്യാംപുകളിലേക്ക് എത്തിയ താരത്തിനോട് പലരും നേരിട്ട് പിന്തുണ അറിയിച്ചിരുന്നു. അരിച്ചാക്ക് ചുമന്ന് സാധാരണക്കാരിലൊരാളായാണ് ടൊവിനോ എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X