കല്‍ക്കിയില്‍ പോലീസ് ഓഫീസറായി ടൊവിനോ തോമസ്? കിടിലന്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ
തീവണ്ടിയുടെ വിജയത്തോടെ മലയാളത്തില്‍ ടൊവിനോ തോമസിന്റെ താരമൂല്യം ഒന്നു കൂടി ഉയര്‍ന്നിരിക്കുകയാണ്. ടൊവിനോയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായാണ് തീവണ്ടി മാറിയിരിക്കുന്നത്. ഫെലിനി ടിപി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം ആദ്യം ദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
തീവണ്ടിയിലെ ബിനീഷ് എന്ന കഥാപാത്രം മാത്തനു ശേഷമുളള ടൊവിനോയുളള മികച്ച കഥാപാത്രമാണെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. തീവണ്ടിക്കു പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് ഒരേസമയം ടൊവിനോയുടെ ചിത്രങ്ങള്‍ ഒരുങ്ങുന്നത്. ടൊവിനോയുടെ പുതിയ ചിത്രം കല്‍ക്കിയുടെ ഫസ്റ്റലുക്ക് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയിരുന്നത്.

കല്‍ക്കിയുമായി ടൊവിനോ
ടൊവിനോ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഒന്നടങ്കം സര്‍പ്രൈസ് നല്‍കികൊണ്ടായിരുന്നു കല്‍ക്കിയുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. തീവണ്ടിയുടെ വിജയത്തില്‍ ടൊവിനോ തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടന്റെ പുതിയ ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് ടൊവിനോയുടെ പുതിയചിത്രവുമായി എത്തുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായാണ് ടൊവിനോ എത്തുന്നതെന്ന് സൂചന നല്‍കി കൊണ്ടായിരുന്നു കല്‍ക്കിയുടെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. സുജിന്‍ സുജതനും സംവിധായകനും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥയെഴുതുന്നത്.

ഫസ്റ്റ്ലുക്ക്
കല്‍ക്കിയുടെ ഫസ്റ്റലുക്ക് വലിയ ആവേശമാണ് ടൊവിനോയുടെ ആരാധകരില്‍ ഉണ്ടായിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്രയ്ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വരുന്നത്. ടൊവിനോയുടെ ഒരു മുഴുനീള പോലീസ് വേഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇതു പൊളിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ചിത്രം അടുത്ത വര്‍ഷം
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണത്തിനെത്തിക്കുന്ന ചിത്രം അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. തീവണ്ടിക്ക് ശേഷമുളള ടൊവിനോയുടെ മറ്റൊരു വലിയ വിജയ ചിത്രമായിരിക്കും കല്‍ക്കിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ടൊവിനോ തന്നെയായിരുന്നു കല്‍ക്കിയുടെ ഫസ്‌റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്ക് ടൊവിനോ പുറത്തുവിട്ടിരുന്നത്.
ഫസ്റ്റ്‌ലുക്ക് കാണൂ
ഫസ്റ്റ്‌ലുക്ക് കാണൂ

പുതിയ സിനിമകള്‍
കല്‍ക്കിയ്ക്കു പുറമെ കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍,ധനുഷിന്റെ മാരി 2 എന്നീ സിനിമകളെല്ലാം ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്. കൂടാതെ ലാലേട്ടനൊപ്പമുളള ലൂസിഫര്‍,ലൂക്ക എന്നീ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. തുടര്‍ച്ചയായുളള വിജയചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കേറിയ നായകന്‍മാരില്‍ ഒരാളായിരിക്കുകയാണ് ടൊവിനോ തോമസ്.


Click it and Unblock the Notifications