പറഞ്ഞെടുപ്പിച്ച ഫോട്ടോയും വീഡിയോയും പങ്കുവെച്ച് ടൊവിനോ തോമസ്! കല്‍ക്കി ലൊക്കേഷനില്‍ നിന്നും താരം!
ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കല്‍ക്കി. ടൊവിനോ പോലീസ് ഓഫീസറുടെ റോളിലെത്തുന്ന സിനിമ ഒരു മാസ് എന്റര്‍ടെയ്‌നറാണ്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ഫോട്ടോയും വീഡിയോയും താരം പങ്കുവെച്ചിരുന്നു.
പറഞ്ഞ് എടുപ്പിച്ച ഫോട്ടോ, കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഒരു ചിത്രം നടന്‍ പങ്കുവെച്ചിരുന്നത്. കുറച്ച് കഴിഞ്ഞ് കലിപ്പ് മൂഡില്‍ തോക്ക് ചൂണ്ടി ഷൂട്ട് ചെയ്യുന്ന ഒരു വീഡിയോയും ടൊവിനോ പങ്കുവെച്ചു. നടന്റെ ഫോട്ടോയും വീഡിയോയ്ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവിനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കല്‍ക്കി.
ജേക്ക്‌സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ, പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications