ആക്ഷൻ ഹീറോയായി ടൊവിനോ!! കൽക്കിയിലെ ഗംഭീര ആക്ഷൻ മേക്കിങ് വീഡിയോ പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് കൽക്കി. താരം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിലുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ ഒരു സ്റ്റൈലൻ രംഗത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. കയ്യിൽ ഒരു ഈർച്ചവാളുമായി ആക്ഷൻ മോഡിൽ നടന്നു വരുന്ന രംഗമാണ് വീഡിയോയിലുളളത്. മേക്കിങ് വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

കട്ട മീശയിൽ ഗംഭീര ഗെറ്റപ്പിൽ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത് . ഫസ്റ്റ് ലുക്കിനെ പോലെ പുറത്തു വന്ന ടീസറിനു മികച്ച അഭിപ്രായമായിരുന്നു തേടിയെത്തിയത്. പ്രേക്ഷകർ അതീവ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണിത് . രചന സുജിന്‍ സുജാതനും സംവിധായകൻ പ്രവീണ്‍ കൂടിയാണ് നിർവഹിക്കുന്നത്. ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. ചിത്രം ഓഗസ്റ്റ് മാസം പുറത്തു വരും.


Click it and Unblock the Notifications