For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീശ പിരിച്ച് ടൊവീനോ, കല്‍ക്കിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്, ഏറ്റെടുത്ത് പ്രേക്ഷകര്‍ !!

  |

  എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നപോലെയായിരുന്നു ടൊവീനോ തോമസ് എന്ന നടന്റെ സിനിമ ജീവിതം.ചെറിയ കഥാപാത്രങ്ങളിലൂടെ വന്ന് ഇന്നു മലയാള സിനിമയില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത താരമായി ടൊവീനോയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.ഒരുപാട് അഗ്രഹിച്ച് സിനിമയിലെത്തിയ താരം ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു.കല്‍ക്കി, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു,കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്,ജോ,വൈറസ്,മിന്നല്‍ മുരളി, ആരവം, ലൂസിഫര്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് ടൊവിനോയുടേതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്.

  മോഹന്‍ലാലിന്‍റെ ആ സിനിമ കാരണം വിവാഹം മുടങ്ങുമായിരുന്നുവെന്ന് മണിയന്‍പിള്ള രാജു! പിന്നീട് നടന്നതോ?

  ഇപ്പോഴിതാ താരം പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം 'കല്‍ക്കി'യിലെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.കൂതറ, സെക്കന്‍ഡ് ഷോ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്നു പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പൂജ ചിത്രങ്ങള്‍ ടൊവീനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.വലിയ മീശയുള്ള ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.സൂര്യയുടെ സിങ്കം സ്റ്റൈലിനോട് സമാനമായ ലുക്ക് സിങ്കം 4 ആണെന്നാണ് ആരാധകരുടെ കമന്റുകള്‍.

  TOVINO THOMAS

  സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്.ഒരുപാട് ആരാധകരുള്ള ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോയുടെ കഥാപാത്രം.എന്നാല്‍ ഒരു പോലീസ് ഉദ്യാഗസ്ഥന്‍ നടത്തുന്ന കേസന്വേക്ഷണമല്ല ചിത്രത്തിന്റെ പ്രമേയം.ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

  ഒടിയന്‍ സംഭവം ആവര്‍ത്തിക്കരുത്! ലൂസിഫറിനെ കാത്തിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരാധകര്‍! കാണൂ!

  ടൊവിനോ തന്നെയായിരുന്നു കല്‍ക്കിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
  ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടൊവിനോ പുറത്തുവിട്ടിരുന്നത്.ലിറ്റില്‍ ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.സെന്‍ട്രല്‍ പിക്‌ചേഴ്‌സണ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.പൃഥ്വിരാജ് നായകനായി എത്തിയ എസ്രയില്‍ എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലീസ് നായകനായി ടൊവീനോ എത്തുന്നത്.അതുകൊണ്ടുതന്നെ താരം പോലീസ് വേഷത്തിലെത്തുന്ന ചിത്രം മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  ആദ്യമായി ആ രംഗം അഭിനയിച്ചപ്പോൾ ശരിയ്ക്കും ‌പേടിച്ചു !! തുറന്നു പറച്ചിലുമായി പ്രമുഖ നടി...

  English summary
  tovino thomas kalki movie new look goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X