കൊലമാസ്സായി ടൊവിനോ തോമസിന്റെ പോലീസ് വേഷം! ആരാധകര്‍ക്കുള്ള അടുത്ത വിരുന്നായി കല്‍ക്കി ടീസര്‍!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അദ്ദേഹം നടത്തുന്ന തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. പതിവില്‍ നിന്നും വ്യത്യസ്തമായി കലക്ടര്‍, പോലീസ്, മിലിട്ടറി വേഷങ്ങളാണ് തനിക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കല്‍ക്കി. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ സിനിമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിനിമയുടെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ടീസര്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കട്ടിമീശ വെച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള ടൊവിനോയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വില്ലന്റെ വെല്ലുവിളിയോടെയാണ് ടീസര്‍ തുടങ്ങുന്നത്. എന്നാല്‍ അവസാനിക്കുന്നതോ നായകന്റെ അടിയിലും. മരണമാസ് ചിത്രമായിരിക്കും ഇതെന്നുള്ള പ്രതീക്ഷയാണ് ചിത്രം നല്‍കുന്നത്. ആഗസ്റ്റിലാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പ്രവീണ്‍ പ്രഭാരമാണ് സംവിധായകന്‍. തീവണ്ടിക്ക് ശേഷം സംയുക്ത മേനോനും ടൊവിനോ തോമസും ഒരുമിക്കുന്ന സിനിമ കൂടിയാണിത്.

ടൊവിനോ തോമസിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി കല്‍ക്കി മാറിയേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അതിഥിയായാലും നായകനായാലും തന്റെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് താരം മുന്നേറുന്നത്. എസ്രയില്‍ പോലീസ് വേഷത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മുഴുനീള പോലീസ് വേഷത്തില്‍ ടൊവിനോ എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ടീസര്‍ കാണാം.


Click it and Unblock the Notifications











