കലക്ഷന്‍ സെന്ററിലെ സാധനങ്ങള്‍ ഓണച്ചന്തയിലേക്കോ? ടൊവിനോയ്ക്ക് പറയാനുള്ളത്? കാണൂ!

By Nimisha

Recommended Video

വിമർശകർക്ക് ചുട്ട മറുപടിയുമായി ടോവിനോ |FilmiBeat Malayalam

അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ നേരിടുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രയത്‌നിച്ചിരുന്നു. കേരളത്തെ സഹായിക്കുന്നതിനായി സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കിയും ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങളെത്തിച്ചും കുടുങ്ങിക്കിടന്നവരെ രക്ഷിച്ചുമൊക്കെയാണ് പലരും ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്. ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാംപില്‍ സജീവസാന്നിധ്യമായി ടൊവിനോ തോമസുണ്ടായിരുന്നു.

വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് വരാമെന്നും കറന്റ് ഇല്ലെന്ന ഒരൊറ്റ പ്രശ്‌നം മാത്രമേ അവിടെയുള്ളൂവെന്നും താരം കുറിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ കുറിപ്പ് വൈറലായത്. ഈ പോസ്റ്റിന് പിന്നാലെയായാണ് താരം ക്യാംപിലേക്കെത്തിയത്. പിന്നീട് വീട്ടില്‍പ്പോലും പോവാതെ ക്യാംപില്‍ സജീവമാവുകയായിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ മാത്രമല്ല തൃശ്ശൂരിലെ ക്യാംപുകളിലും താരം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയായി അന്‍പോട് കൊച്ചിയിലേക്ക് എത്തിയിരിക്കുകയാണ് താരം.

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക്

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക്

തൃശ്ശൂരിലെ ദുരിതാശ്വാസ ക്യാംപില്‍ സജീവമായിരുന്നു ടൊവിനോ തോമസ്. ഗ്യാസ് സിലിണ്ടര്‍ ചുമന്നും അരിച്ചാക്ക് ചുമന്നും വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ സഹായിച്ചും താരം സജീവമായി ക്യാംപിലുണ്ടായിരുന്നു. തനി തൃശ്ശൂരുകാരനായി താരപരിവേഷമൊന്നുമില്ലാതെ എത്തിയ താരത്തിന് ശക്തമായ പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലെ ക്യാംപിലേക്ക് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ഫേസ്ബുക്ക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചു

ഫേസ്ബുക്ക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചു

അന്‍പോട് കൊച്ചിയില്‍ എത്തിയെന്ന് ടൊവിനോ തന്നെയാണ് വ്യക്തമാക്കിയത്. അവിടെ നിന്നും താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ലൈവ് വീഡിയോ വൈറലായത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായകനാണെന്ന് തെളിയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജീവന്‍ തന്നെ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ലഭിക്കാത്ത ക്രെഡിറ്റൊന്നും തനിക്ക് വേണ്ടെന്ന് താരം പറഞ്ഞിരുന്നു.

ഈ സമയത്തും അങ്ങനെ ചെയ്യുന്നവരോട്

ഈ സമയത്തും അങ്ങനെ ചെയ്യുന്നവരോട്

അന്‍പോട് കൊച്ചിയില്‍ എത്തിച്ച സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് താരം വിശദീകരിച്ചിരുന്നു. സാധനങ്ങള്‍ വാങ്ങിക്കാനായി എത്തിക്കുന്നവര്‍ കാത്തിരിക്കാന്‍ മടി കാണിക്കുന്ന അവസ്ഥയുണ്ട് ഇപ്പോള്‍. ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങിച്ച് പുറത്ത് ഓണച്ചന്തയിലൊക്കെ വില്‍ക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇത്തരത്തിലുള്ള ആള്‍ക്കാരെ തടയുന്നതിന് വേണ്ടി വരുന്നവരുടെ ആവശ്യത്തെക്കുറിച്ചും മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചുമാണ് സാധനങ്ങള്‍ നല്‍കുന്നതെന്നും താരം പറയുന്നു. തുടക്കത്തില്‍ ആവശ്യക്കാര്‍ക്ക് പെട്ടെന്ന് സാധനം നല്‍കിയിരുന്നു. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ സിസ്റ്റ്ം തുടങ്ങിയത്.

ഉചിതമായ മറുപടി തന്നെ

ഉചിതമായ മറുപടി തന്നെ

ഇത്തരത്തില്‍ ഫ്രോഡ് പരിപാടി ചെയ്യുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ആരെങ്കിലും പറഞ്ഞാല്‍ നന്നാവുന്നവരായിരുന്നുവെങ്കില്‍ അവരെന്നേ നന്നായേനേയെന്നും താരം പറയുന്നു. സാധനങ്ങളെല്ലാം തരും. അര്‍ഹിക്കുന്നവരിലേക്കാണ് സാധനങ്ങള്‍ എത്തുന്നതെന്നുറപ്പിക്കാനായാണ് വെരിഫൈ ചെയ്യുന്നത്. എല്ലാ സാധനങ്ങളും വിതരണം ചെയ്യും. വ്യക്തിപരമായും താന്‍ ഇക്കാര്യത്തില്‍ ഉറപ്പു തരുന്നുവെന്നും താരം പറയുന്നു.

 പുതിയൊരു കേരളം

പുതിയൊരു കേരളം

ഇതുവരെ ചെയ്തതെല്ലാം വലിയ കാര്യങ്ങളാണ്. പഴി പറയാതെ ഇനിയുള്ള കാര്യങ്ങളിലും ഒരുമിച്ച് നിന്നാല്‍ നമുക്ക് പുതിയൊരു കേരളം ഉണ്ടാക്കിയെടുക്കാമെന്നും താരം പറയുന്നു. വീടുകളിലേക്കെത്തിയവരുടെ വരുമാന മാര്‍ഗങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് വേണ്ടി നമുക്കെല്ലാം അണിനിരക്കാമെന്നും കേരളത്തിന്റെ റീബില്‍ഡിങ്ങില്‍ നമുക്കും പങ്കുചേരാമെന്നും താരം പറയുന്നു.

വീഡിയോ വൈറലാവുന്നു

വീഡിയോ വൈറലാവുന്നു

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നവര്‍ക്ക് നന്ദി പറഞ്ഞതിനോടൊപ്പം തന്നെ ഇനിയെല്ലാവര്‍ക്കും നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെയെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ ലൈവ് വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം

ടൊവിനോയുടെ ഫേസ്ബുക്ക് ലൈവ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X