»   » ടൊവിനോയുടെ മോഹന്‍ലാല്‍ സെല്‍ഫിയില്‍ ഒളിഞ്ഞിരുന്ന രഹസ്യം ഇതായിരുന്നോ? ലൂസിഫറില്‍ ടൊവിനോയും?

ടൊവിനോയുടെ മോഹന്‍ലാല്‍ സെല്‍ഫിയില്‍ ഒളിഞ്ഞിരുന്ന രഹസ്യം ഇതായിരുന്നോ? ലൂസിഫറില്‍ ടൊവിനോയും?

Written By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസും പൃഥ്വിരാജും അടുത്ത സുഹൃത്തുക്കളാണ്. സഹോദര തുല്യമായ ബന്ധമാമഅ പൃഥ്വിയുമായുള്ളതെന്ന് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു. ആമിയിലെ പൃഥ്വിയുടെ പിന്‍മാറ്റം വിവാദമായപ്പോള്‍ സത്യാവസ്ഥയെക്കുറിച്ച് ടൊവിനോ തുറന്നുപറഞ്ഞിരുന്നു. സമയക്കുറവ് കാരണമായിരുന്നു പൃഥ്വി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ ചില രാഷ്ട്രീയ ശക്തികളുടെ പ്രേരണയെത്തുടര്‍ന്നാണ് പൃഥ്വി പിന്‍മാറിയതെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സുപ്രിയ കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീ ആരാണ്? പൃഥ്വി നല്‍കിയ ഉത്തരം? ആരാണ് ആ അഭിനേത്രി

പൃഥ്വിരാജിന് പകരമായി ആമിയിലെ കൃഷ്ണന്‍ വേഷം ഏറ്റെടുക്കുന്നതിനിടയില്‍ താന്‍ ആദ്യം വിളിച്ചത് അദ്ദേഹത്തെ തന്നെയായിരുന്നുവെന്ന് ടൊവിനോ വെളിപ്പെടുത്തിയിരുന്നു. പൃഥ്വിയുടെ പിന്തുണയോടെയാണ് താന്‍ ആമിയില്‍ അഭിനയിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിയുടെ കന്നി സംവിധാന സംരംഭമായ ലൂസിഫറില്‍ ടൊവിനോ തോമസും അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

മോഹന്‍ലാലിനൊപ്പം ടൊവിനോ തോമസും

മോഹന്‍ലാലിനൊപ്പമുള്ള ഒരു സെല്‍ഫി ടൊവിനോ തോമസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ സോല്‍ഫി സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറുകയായിരുന്നു.

ആകാംക്ഷ വര്‍ധിക്കുന്നു

ലൂസിഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂട്ടി ടൊവിനോയുടെ പുതിയ ചിത്രമെത്തിയത്.

ടൊവിനോയും അഭിനയിക്കുന്നുണ്ടോ?

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ടൊവിനോയും എത്തുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്

സെവന്‍ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍,എസ്ര തുടങ്ങിയ സിനിമകളില്‍ പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസ് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും വീണ്ടും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സൂപ്പര്‍ താരവും യുവതാരവും

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും യുവ സൂപ്പര്‍ സ്റ്റാറും ഒരുമിക്കുകയാണ് ലൂസിഫറിലൂടെ. അതുകൊണ്ട് തന്നെ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ സിനിമയ്ക്കായി.

നടനില്‍ നിന്നും സംവിധായകനിലേക്ക്

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തോടും താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ പൃഥ്വി വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് താരം മുന്നേറുന്നത്. കേവലം അഭിനയത്തിനും അപ്പുറത്ത് സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്താണ് പൃഥ്വി മുന്നേറുന്നത്.

തിരക്ക് കഴിഞ്ഞതിന് ശേഷം

സ്വന്തം സിനിമകളുടെ തിരക്കില്‍ നിന്നും മാറി വേണ്ടത്ര സമയമെടുത്ത് പൂര്‍ത്തിയാക്കിയാലേ ലൂസിഫര്‍ പൂര്‍ണ്ണമാവൂ. അഭിനയത്തിന്റെ തിരക്കില്‍ നില്‍ക്കുന്നതിനിടയില്‍ ധൃതിയില്‍ ചിത്രം തുടങ്ങുമെന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് റിപ്പോര്‍ട്ടുകള്‍

ആശിര്‍വാദ് സിനിമാസിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുരളി ഗോപി വ്യക്തമാക്കിയിരുന്നു.

English summary
Tovino Thomas likely to play a major role in Mohanlal’s Lucifer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam