പ്രണയത്തിന്റെ മറ്റൊരു മുഖവുമായി ടൊവിനോയും അഹാനയും!! ലൂക്ക ഫസ്റ്റ്ലുക്ക് പോസ്റ്റർ...
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരമാണ് ടോവിനോ തോമസ്. താരത്തിന്റെ എല്ലാ ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഓരോ ചിത്രത്തിലും പ്രണയത്തിന്റേയും ജീവിത ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങളാകും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കുക. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. ലൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

റൊമാന്റിക് പശ്ചാത്തലത്തിലാണ് ഫസ്റ്റ്ലുക്ക് പുറത്തെത്തിയിരിക്കുന്നത്. പ്രണയാർദ്ര നിമിഷത്തിൽ അലിഞ്ഞിരിക്കുന്ന താരങ്ങളാണ് ഫസ്റ്റ്ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരങ്ങളെ കൂടാതെ പോസ്റ്ററിന്റെ പശ്ചാത്തലവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജൂൺ 28 നാണ് ചത്രം തിയേറ്ററുകളിൽ എത്തുക. നടൻ ടൊവിനോ തോമസ് തന്നെയാണ് ലൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജ്ജും സംവിധായകൻ അരുണും ചോർന്നാണ്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ടൊവിനോ അഹാന എന്നിവരെ കൂടാതെ നിതിൻ ജോർജ്, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുരാജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം സ്റ്റോറി ആന്റ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications