കാടും കടലും പിന്നെ പ്രണയവും!! പ്രണയത്തിന്റെ വ്യത്യസ്ത വർണ്ണങ്ങൾ നിറച്ച് ലൂക്കയിലെ മനോഹരഗാനം
പ്രണയം ഒഴുകുന്ന ദൃശ്യങ്ങൾ റൊമാന്റിക് മൂഡിൽ നൃത്തം ചെയ്യുന്ന നായികനും നായികയും അല്ലെങ്കിൽ അത്തരത്തിലുള്ള രംഗങ്ങളായിരിക്കും കൂടുതലും പ്രണയഗാനങ്ങളിൽ കണ്ടു വരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്താമാണ് ലൂക്കയിലെ ഗാനങ്ങൾ. റൊമാന്റികത് ഗാനങ്ങൾക്ക് പുത്തനൊരു നിർവചനമാണ് ചിത്രത്തിലെ ഗാനങ്ങൾ നൽകുന്നത്. മനോഹരമായ വരികളും ഇമ്പമാർന്ന സംഗീതവും പ്രേക്ഷകരുടെ കാതുകളിലും മനസ്സുകളിലും പ്രണയം നിറക്കുകയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലൂക്കയിലെ മറ്റൊരു അതിമനോഹരമായ പ്രണയ ഗാനമാണ്.

ബികെ ഹരിനാരായണൻ എഴുതിയ നീ ഇല്ലാ നേരം എന്ന സിഗ്നേച്ചർ ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ സൂരജ് കുറുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൂക്കയിലെ മൂന്നാമത്തെ ഗാനമാണിത്. നേരത്തെ പുറത്തു വന്ന ഗാനങ്ങളെല്ലാം യൂട്യൂബിൽ സൂപ്പർ ഹിറ്റായിരുന്നു.ട്രെന്റിങ്ങിൽ ആദ്യം സ്ഥാനങ്ങളിൽ തന്നെ ഇവ ഇടം പിടിച്ചിരുന്നു.
ടൊവിനോ അഹാനകൃഷ്ണ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജൂൺ 28 നാണ് തിയേറ്ററുകളിൽ എത്തുക. ലൂക്ക എന്ന കേന്ദ്രകഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ നിഹാരികയായി അഹാന എത്തുന്നു.നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍, നീന കുറുപ്പ, ,ദേവി അജിത് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.റീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍.


Click it and Unblock the Notifications