ലൂക്കയായി മിന്നിക്കാന്‍ ടൊവിനോ തോമസ്! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ഉടന്‍
ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ലൂക്ക. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക്ക് എന്റര്‍ടെയ്‌നര്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നത്.
അഹാന കൃഷ്ണയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായിക വേഷത്തിലെത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അഹാന. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ടൊവിനോ തോമസ് എത്തുന്നത്.

മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,നീന കുറുപ്പ്,ചെമ്പില്‍ അശോകന്‍,പോളി വില്‍സണ്‍,ദേവി അജിത്ത്,വിനീത കോശി,തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. നിമിഷ് രവി ലൂക്കയുടെ ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications