ടൊവിനോയെ ചേർത്ത് പിടിച്ച് അഹാന!! എന്നിട്ട് ഒരു ഉഗ്രൻ ഡയലോഗും.. ലൂക്കയിലെ റൊമാന്റിക് വീഡിയോ..
പ്രണയത്തിന്റ വ്യത്യസ്ത തലങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുപ്പെടുത്തിയ താരമാണ് ടൊവിനോ തോമസ്. ടൊവിനോയുടെ എല്ലാ ചിത്രത്തിലും പറയാനുണ്ടാകും സാധാരണക്കാരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു മനോഹരമായ പ്രണയം. ഇതു തന്നെയാണ് ടൊവിനോ ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാകുന്നതും. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ടൊവിനോ ചിത്രമാണ് ലൂക്ക. ഉയരെ, വൈറസ്, ആൻഡ് ദ് ഓസ്കാർ ഗോസ് ടു എന്നിവയുടെ വിജയത്തിനു ശേഷം ടൊവിനോ പ്രധാനാ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ലൂക്ക. അഹാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ഈ വർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് സൂപ്പർ ഹിറ്റുകളായിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലൂക്ക. ചിത്രത്തിന്റെ ട്രെയിലറും പുറത്തു വന്ന പാട്ടുമൊക്കെ ഇതിനോടകം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത ലൂക്കയിലെ അതിമനോഹരമായ റൊമാന്റിക് ടീസർ പുറത്തു വന്നിരിക്കുകയാണ്.

അഹാനയും ടൊവിനേയും
അഹാനയുടേയും ടൊവിനേയുടേയും ഒരു മനോഹരമായ റൊമാന്റിക് രംഗമാണ് പുറത്തു വന്നിരിക്കുന്നത്. വളരെ ലളിതമായും സിമ്പിളായും പൈങ്കിളിയുടെ മുഖവുരയില്ലാതെ ഒരു പുരുഷനോട് പ്രണയം തുറന്നു പറയുന്ന അതിമനോഹരമായ രംഗമാണിത്. അതിമനോഹരമായ ദൃശ്യ വിരുന്നിന്റെ പശ്ചാത്തലത്തിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. കാലങ്ങളായി കാമുകി കാമുകന്മാർ സ്ഥിരം ചോദിക്കുന്ന ചോദ്യം പുതിയ തലമുറയിലെ കമിതാക്കൾ ചോദിച്ചാൽ എങ്ങനെയിരിക്കും.

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ട്രെയിലർ
ലൂക്കയുടെ ട്രെയിലർ പ്രേക്ഷകർക്കിടയിൽ ആകാക്ഷ സൃഷ്‌ടിച്ചിരുന്നു. ജനങ്ങളെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും പുറത്തു വന്ന ആ ട്രെയിലറിലുണ്ടായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ആ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. യൂട്യൂബ് ട്രെന്റിങ്ങിൽ വീഡിയോ ഇടം പിടിച്ചിരുന്നു . ഒരു മില്യനിലധികം പേരാണ് ട്രെയിലർ കണ്ടിരുന്നത്.

ഓരേ കണ്ണാൽ
ഒരു കണ്ണാലിനി തേടും പാതയിൽ എന്ന ഗാനമായിരുന്നു ലൂക്കയിലെ ആദ്യം പുറത്തു വന്ന ഗാനം. ആദ്യം പുറത്തു വന്ന ഈ പാട്ടിന്റെ ടീസറിന് മികട്ട പ്രേക്ഷക സ്വീകാര്യതയായിരുന്നു . സോഷ്യൽ മീഡിയയിൽ പുറത്തു വന്ന പാട്ടിന്റെ ടീസർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഒരു കണ്ണാലിനി എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ പുറത്തു വന്നത്. ടൊവിനോയും അഹാനയുമായിരുന്നു പാട്ടിൽ.

എപ്പോൾ എത്തുമെന്ന് പ്രേക്ഷകർ
സോഷ്യൽ മീഡിയ ആഘോഷമാക്കിയ ആ പാട്ടിനു ശേഷം പുറത്തു വന്ന പാട്ടായിരുന്നു വാനിൽ ചന്ദ്രിക എന്ന തുടങ്ങുന്ന ഗാനം. പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ലിറിക്കൽ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഈ പാട്ടിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണു ഗോപാലും സിയ ഉൾഹക്കും ചേർന്നാണ് ഗാന ആലപിച്ചിരിക്കുന്നത്. ശബരീഷ് വർമ്മ, നിമിഷ നായർ ചേർന്ന് രചിച്ചിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്.

ലൂക്കയും നീഹാരികയും
ചിത്രത്തിൽ ലൂക്ക എന്ന കേന്ദ്രകഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരികയായി അഹാന എത്തുന്നു.നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍, നീന കുറുപ്പ, ,ദേവി അജിത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍


Click it and Unblock the Notifications











