മേജര്‍ രവി ചിത്രത്തില്‍ നായകനായി ടൊവിനോ തോമസ്? വീണ്ടുമൊരു പട്ടാള സിനിമ

By Midhun Raj

മലയാളത്തില്‍ നിരവധി പട്ടാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കിയുളള സംവിധായകന്റെ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെല്ലാം മുന്‍പ് മേജര്‍രവി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇതില്‍ കീര്‍ത്തി ചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നീ ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.

മോഹന്‍ലാല്‍ ആയിരുന്നു മേജര്‍ രവിയുടെ

മോഹന്‍ലാല്‍ ആയിരുന്നു മേജര്‍ രവിയുടെ സിനിമകളില്‍ കൂടുതല്‍ തവണ നായകനായി എത്തിയിരുന്നത്. കീര്‍ത്തിചക്ര,കുരുക്ഷത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് തുടങ്ങിയ സിനിമകളില്‍ സംവിധായകനൊപ്പം ലാലേട്ടന്‍ പ്രവര്‍ത്തിച്ചു. ഇവരുടെ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു.

ടൊവിനോ തോമസിനൊപ്പം

അതേസമയം മലയാളത്തില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ടൊവിനോ തോമസിനൊപ്പം മേജര്‍ രവി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൊവിനോയെ നായകനാക്കി ഒരു പട്ടാള സിനിമ തന്നെയാണ് മേജര്‍ രവി എടുക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍പ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായി ടൊവിനോ തോമസ് അഭിനയിച്ചിരുന്നു.

ചിത്രീകരണ പൂര്‍ത്തിയായ സിനിമ

ചിത്രീകരണ പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. എടക്കാട് ബറ്റാലിയന് ശേഷമാണ് ടൊവിനോയുടെ മേജര്‍ രവി ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ടൊവിനോയുടെ ശരീര പ്രകൃതിയും ആറ്റിറ്റൂഡുമെല്ലാം ഒരു പട്ടാളക്കാരന് ചേര്‍ന്നതായതുകൊണ്ട് തന്നെ സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം മേജര്‍ രവിയുടെ സംവിധാനത്തില്‍ ദിലീപ് നായകനാവുന്ന ചിത്രത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സൈനികനായിട്ടാണ് ദിലീപ്

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ സൈനികനായിട്ടാണ് ദിലീപ് എത്തുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിക്കെത്തുന്ന സൈനികനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് .

കോമഡി ലവ് സ്‌റ്റോറിയായിരിക്കും

ഒരു കോമഡി ലവ് സ്‌റ്റോറിയായിരിക്കും ചിത്രമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ചിത്രത്തിന് പേരിട്ടിട്ടില്ല. സിനിമാ ചിത്രീകരണത്തിനായി കശ്മീരാണ് ആലോചിച്ചിരുന്നതെങ്കിലും ഉത്തരാഖണ്ഡിലേക്ക് ലൊക്കേഷന്‍ മാറ്റുമെന്നാണ് അറിയുന്നത്. അതേസമയം ഇക്കൊല്ലം തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്.

ആറ് സിനിമകളാണ്

ആറ് സിനിമകളാണ് നടന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നത്. ലൂസിഫര്‍ മുതല്‍ കല്‍ക്കി വരെ നീളുന്ന സിനിമകളെല്ലാം നടന്റെതായി ഇക്കൊല്ലം ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ കല്‍ക്കി ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി റിലീസിങ്ങിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അഞ്ചിലധികം സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X