കാതലേ... കണ്ണിന്‍ കാവലേയ്! പ്രണയാര്‍ദ്രമായി മറഡോണയിലെ ആദ്യ ഗാനം! വീഡിയോ കാണാം

By Midhun

മലയാളത്തില യുവനടന്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ ടൊവിനോയുടെതായി ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം മാര്‍ട്ടിന്‍ പ്രകാട്ട് ഒരുക്കിയ എബിസിഡിയായിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വില്ലനായിട്ടാണ് ടൊവിനോ എത്തിയിരുന്നത്. തുടര്‍ന്ന് സെവന്‍ത്ത് ഡേ. യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ടൊവിനോയ്ക്ക് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത് എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥിരാജിനൊപ്പം പ്രാധാന്യമുളെളാരു വേഷത്തിലായിരുന്നു ടൊവിനോ എത്തിയിരുന്നത്.

ചിത്രത്തില്‍ ടൊവിനോ ചെയ്ത പെരുംപ്പറമ്പില്‍ അപ്പു എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. എന്നു നിന്റെ മൊയ്തീനു ശേഷമാണ് നായകതുല്ല്യമായ വേഷങ്ങള്‍ താരത്തെ തേടി കൂടുതലായി എത്തിയിരുന്നത്.ടോവിനോ നായകവേഷത്തിലെത്തിയ ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയം തുടര്‍ന്നങ്ങോട്ട് താരത്തിന് കൂടുതല്‍ ജനപ്രീതി ലഭിക്കുന്നതിന് കാരണമായി. ഗോദ,മായാനദി,തരംഗം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും ടോവിനോയുടെതായി പുറത്തിറങ്ങിയിരുന്നു.കൈനിറയെ ചിത്രങ്ങളാണ് ടോവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ പ്രധാനപ്പെട്ടൊരു ചിത്രമാണ് മറഡോണ.

മറഡോണ

മറഡോണ

ടോവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് മറഡോണ. പേരു സൂചിപ്പിക്കുന്നതു പോലൊരു ഫുട്‌ബോള്‍ ചിത്രമായല്ല അണിയറപ്രവര്‍ത്തകര്‍ മറഡോണ ഒരുക്കുന്നത്. വ്യത്യസ്ഥ പ്രമേയം പറയുന്നൊരു ചിത്രമായിരിക്കുമിതെന്ന് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ നിന്നും വ്യക്തമായിരുന്നു. മായാനദിയുടെ ഗംഭീര വിജയത്തിനു ശേഷം ടോവിനോ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയില്‍ മാത്തന്‍ എന്ന കഥാപാത്രത്തെ ടോവിനോ മികവുറ്റതാക്കിയിരുന്നു. ടോവിനോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രകടനമായിരുന്നു ചിത്രത്തെ വെറൊരു ലെവലിലെത്തിച്ചിരുന്നത്. പ്രണയചിത്രമല്ലെങ്കിലും ആക്ഷന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്.

നവാഗത സംവിധായകന്റെ ചിത്രം

നവാഗത സംവിധായകന്റെ ചിത്രം

പുതിയ സംവിധായകരും അഭിനേതാക്കളും കൂടുതലായി മലയാള സിനിമയിലേക്ക് കടന്നു വരുന്ന സമയമാണിപ്പോഴുളളത്. വ്യത്യസ്ഥ പ്രമേയം പറയുന്ന സിനിമകളുമായാണ് കൂടുതല്‍ ചെറുപ്പക്കാരും മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. പ്രേക്ഷകരെ മടുപ്പിക്കാത്ത ചിത്രങ്ങളാണെങ്കില്‍ ഇവര്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്. നവാഗതനായ വിഷ്ണു നാരായണനാണ് മറഡോണയുമായി മലയാള സിനിമയിലേക്ക് എത്തുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് വിഷ്ണു മറഡോണ ഒരുക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായക പ്രതിഭകളുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുളള പരിചയസമ്പത്തുമായാണ് വിഷ്ണു എത്തുന്നത്. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ് കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

പുതുമുഖം ശരണ്യ നായരാണ് മറഡോണയില്‍ ടോവിനോയുടെ നായികയായി എത്തുന്നത്. ശരണ്യയ്ക്കു പുറമേ ക്വീന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലെത്തിയിരുന്ന ലിയോണ ലിഷോയ് ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. മലയാളസിനിമയിലെ ഇപ്പോഴത്തെ മികച്ച അഭിനേതാക്കളിലൊരാളായ ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്കു പുറമേ ശാലു റഹീം, കിച്ചു ടെല്ലസ്, ജിന്‍സ് ഭാസ്‌ക്കര്‍,ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.എറണാകുളം, ബാംഗ്ലൂര്‍, വണ്ടിപ്പെരിയാര്‍ ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ദീപക് ഡി മേനോനാണ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് കിസ്മത്ത് എന്ന ചിത്രത്തിന് വേണ്ടി ഹിറ്റ് പാട്ടുകളൊരുക്കിയ സുഷിന്‍ ശ്യാമാണ്.

ചിത്രത്തിലെ ആദ്യ ഗാനം

ചിത്രത്തിലെ ആദ്യ ഗാനം

റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കാതലേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ ടോവിനോ തോമസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ശ്രുതി ശശിധരന്റെ ആലാപനത്തിലാണ് ഈ മനോഹര ഗാനം ഇറങ്ങിയിട്ടുളളത്.പാട്ടിലെ വരികളാണ് ഈ ഗാനത്തെ കൂടുതല്‍ മനോഹരവും പ്രണയാര്‍ദ്രവുമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X