രക്ഷകനായി വരുന്നവരെ എറിഞ്ഞുകൊല്ലും! മാസ്സ് മറുപടിയുമായി ടൊവിനോ തോമസ്! കാണൂ!
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് ഈ താരം. തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ മരുപടിയും ടൊവിനോ നല്‍കാറുണ്ട്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയതും. അതിന് ശേഷം ചില്ലറ പഴികളല്ല ഈ താരത്തിന് കേള്‍ക്കേണ്ടി വന്നത്. സിനിമാ റിലീസ് ലക്ഷ്യമാക്കിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയതെന്നായിരുന്നു പ്രധാന വിമര്‍ശനം.
മനുഷ്യത്വമുള്ളതിനാലാണ് താന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. അന്ന് ഒപ്പമിറങ്ങിയവര്‍ക്കെല്ലാം സിനിമാ റിലീസുണ്ടായിരുന്നോയെന്നും താരം ചോദിക്കുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയ്ക്കിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മനുഷ്യത്വമുള്ളവരായിരിക്കില്ലേ എന്ന് ഇറങ്ങിയത്, അപ്പോള്‍ തനിക്കെന്താ മനുഷ്യത്വമുണ്ടായിക്കൂടേ എന്നും താരം ചോദിക്കുന്നു. അമേരിക്കയിലോ യുകെയിലോ ഒന്നുമല്ല താനിറങ്ങിയത്. ഇരിങ്ങാലക്കുടയിലാണ്, താനും കുടുംബവും അവിടെ പെട്ടുപോയിരുന്നു. വീട്ടിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ വരെ വെള്ളം കയറിയിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോള്‍ ഭയം തോന്നിയിരുന്നു. എന്തെങ്കിലും ചെയ്യണമെന്നും തോന്നിയിരുന്നു. ക്യാംപുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിന് വേണ്ടിയാണ് പോയത്. എന്നാല്‍ അവിടയെത്തിയപ്പോഴാണ് അറിഞ്ഞത് പലരും കുരുങ്ങിക്കിടക്കുന്ന കാര്യത്തെക്കുറിച്ച്. മഴ മാറുന്നുമില്ല, ഒന്നും ചെയ്തില്ലെങ്കില്‍ സ്ഥിതി മോശമാവുമെന്നും മനസ്സിലായിരുന്നു. ഒന്നുമില്ലാത്ത ഒരാളെ വളര്‍ത്തിക്കൊണ്ടുവന്ന് അയാള്‍ ഒരു സ്ഥാനത്തെത്തുമ്പോള്‍ ചവിട്ടിയിടുന്ന പ്രവണത പണ്ടെയുള്ളതാണെന്നും താരം പറയുന്നു.


Click it and Unblock the Notifications