അമ്മയുടെ സംഭാവനയെക്കുറിച്ച് പറഞ്ഞ് ചൊറിഞ്ഞയാളുടെ വായടിപ്പിച്ച് ടൊവിനോ, ഉചിതമായ മറുപടി തന്നെ! കാണൂ!

പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കുന്നതിനായി കേരള ജനത ഒന്നടങ്കം കൈകോര്‍ത്തിട്ടുണ്ട്. തങ്ങളാലാവുന്ന സഹായമാണ് ഓരോരുത്തരും നല്‍കുന്നത്. പ്രളയക്കെടുതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ തമിഴ്, തെലുങ്ക് സിനിമാലോകത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തിയിരുന്നു. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് നല്‍കിയത്. കമല്‍ഹസനും 2 ലക്ഷം നല്‍കിയിരുന്നു. കേരളത്തിലെ ജനങ്ങളെ സഹായിക്കണമെന്ന് ഉലകനായകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. താരസംഘടനയായ എഎംഎംഎ പത്ത് ലക്ഷം രൂപയായിരുന്നു നല്‍കിയത്. കോടികള്‍ വാങ്ങുന്ന താരരാജാക്കന്‍മാരുണ്ടായിട്ടും പത്ത് ലക്ഷം പിച്ചക്കാശ് നല്‍കിയെന്ന തരത്തില്‍ താരസംഘടനയ്ക്കും താരങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

അന്‍പോട് കൊച്ചിയില്‍ അണിനിരന്ന് വനിതാ താരങ്ങളും സഹായവുമായെത്തിയിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചും സഹായങ്ങള്‍ ചെയ്യണമെന്നുമഭ്യര്‍ത്ഥിച്ച് ടൊവിനോ തോമസും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ വാക്കുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇതിന് താഴെയായാണ് ഒരാള്‍ അമ്മയുടെ സംഭവാനയെ വിമര്‍ശിച്ച് കമന്റ് പോസ്റ്റ് ചെയ്തത്. തന്നെ ചൊറിയാനെത്തിയ വ്യക്തിക്ക് ചുട്ട മറുപടിയാണ് ടൊവിനോ നല്‍കിയത്.

Tovino Thomas

മറ്റ് ഭാഷകളിലെ സിനിമാതാരങ്ങള്‍ അകമഴിഞ്ഞ് സംഭാവന നല്‍കുന്നതിനിടയില്‍ മലയാളത്തിലെ താരസംഘടനയായ അമ്മ പത്ത് ലക്ഷം രൂപ നല്‍കിയെന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. താരസംഘടനയുടെ ഫേസ്ബുക്ക് പേജിലെ പൊങ്കാലയ്ക്ക് പിന്നാലെയാണ് ഈ സംഭവം. ഈ കമന്റ് കണ്ടതോടെയാണ് താരം പ്രതികരിച്ചത്. നിങ്ങളെപ്പോലുള്ളവരുള്ളത് കൊണ്ടാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടിഘോഷിക്കപ്പെടുന്നത്. ഇത് എല്ലാവരും സ്വഭാവികമായി ചെയ്യേണ്ട കാര്യമാണ്.

മറ്റുള്ളവരെ കുറ്റം പറയുന്നത് നിര്‍ത്തി അവരവര്‍ എന്ത് ചെയ്തുവെന്ന് പരിശോധിക്കേണ്ട സമയമാണിത്. സിനിമയില്‍ വരുന്നതിന് മുന്‍പേ താന്‍ തന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇനിയും അത് ചെയ്യും. കുറ്റം പറയുന്നത് നിര്‍ത്തി സ്വയം എന്ത് ചെയ്യാന്‍ കഴിയുമെന്നാലോചിച്ചിരുന്നുവെങ്കില്‍ ഈ ലോകം എത്ര മനോഹരമായേനെയെന്നും താരം കുറിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X