»   » പുകവലിക്കുന്ന മമ്മൂട്ടി ചിത്രവുമായി ഉപദേശം! വിമര്‍ശകനെ പഞ്ഞിക്കിട്ട് ടൊവിനോയുടെ മാസ്സ് മറുപടി! കാണൂ

പുകവലിക്കുന്ന മമ്മൂട്ടി ചിത്രവുമായി ഉപദേശം! വിമര്‍ശകനെ പഞ്ഞിക്കിട്ട് ടൊവിനോയുടെ മാസ്സ് മറുപടി! കാണൂ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  യുവതാരനിരയില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ സമയമാണിപ്പോള്‍. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടി വിജയകരമായി മുന്നേറുകയാണ്. ആദ്യ പ്രദര്‍ശനം മുതല്‍ത്തുടങ്ങിയ നിറഞ്ഞ കൈയ്യടി ഇപ്പോഴും അതേ പോലെ തുടരുകയാണ്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്. പ്രേക്ഷകരെ വെറുപ്പിക്കാത്ത തരത്തിലുള്ള അവതരണവും ആഖ്യാനവുമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന ചിത്രം കലക്ഷനിലും ഏറെ മുന്നിലാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായകനാണ് താനെന്ന് ടൊവിനോ തോമസ് നേരത്തെ തന്നെ തെളിയിച്ചിരുന്നു.

  ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ സൂപ്പര്‍ നായികയായി! കണ്ണിറുക്കി സുന്ദരിക്ക് പിറന്നാളാശംസ


  അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളക്കര ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി ഈ താരവും മുന്നിലുണ്ടായിരുന്നു. വെള്ളപ്പൊക്ക ഭീഷണിയില്‍പ്പെട്ടവരെ ക്യാംപുകളിലേക്കെത്തിക്കാനും അവശ്യ സാധനങ്ങളെത്തിക്കാനുമൊക്കെ താരം മുന്‍നിരയിലുണ്ടായിരുന്നു. വീട്ടില്‍ കഴിയാനാവാത്തവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് വരാമെന്നും കറന്റ് ഇല്ലെന്ന പ്രശനം മാത്രമേ അവിടെയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. പ്രശസ്തി ലക്ഷ്യമാക്കിയാണ് താരം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്ന വിമര്‍ശനം ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. പ്രളയനന്മയുടെ പേരില്‍ ഒരാളും തന്റെ സിനിമ കാണേണ്ടെന്നും അത്തരമൊരുദ്ദേശവും തനിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാറുണ്ട്. അത്തരത്തിലുള്ള ചില സംഭവങ്ങള്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.


  സാബുവിന്‍റെ ബിഗ് ബോസ് ജീവിതത്തിന് പൂട്ടുവീഴുമോ? അറസ്റ്റ് ചെയ്യണം? ആശങ്കയോടെ ആരാധകര്‍!


  ട്രോളന്‍മാരുടെ സ്വന്തം താരം

  സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചാണ് സിനിമയും മുന്നേറുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമകളുടെ ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളും വീഡിയോയുമൊക്കെ താരങ്ങളുടെ പേജുകളിലൂടെയാണ് പുറത്തുവിടാറുള്ളത്. ക്ഷണനേരം കൊണ്ടാണ് ഈ സംഭവങ്ങള്‍ വൈറലായി മാറാറുള്ളത്. സിനിമയെ ലൈവാക്കി നിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് ട്രോളന്‍മാര്‍. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പാണ് പല സംഭവങ്ങളും ട്രോളുകളായെത്തുന്നത്. ട്രോളര്‍മാരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകളൊക്കെ ആസ്വദിക്കാറുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.


  ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ചിത്രവുമായി വിമര്‍ശനം

  തീവണ്ടിയുടെ വ്യാജപതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് പൈറസിയെക്കുറിച്ച് താരം ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന തരത്തില്‍ വ്യജപതിപ്പ് ഭീഷണി ഈ സിനിമയേയും ബാധിച്ചിരുന്നു. തന്നോടും സിനിമയോടുമുള്ള ഇഷ്ടം കൊണ്ടാണെങ്കില്‍ക്കൂടിയും തിയേറ്ററില്‍ നിന്നും സിനിമ പകര്‍ത്തരുതെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതി വെച്ചതിന് ശേഷം അത് തന്നെ ചെയ്യുന്ന രീതി കിടുവാണെന്നും സമൂഹത്തിന് മാതൃകയാവേണ്ട യുവനടന്‍മാര്‍ പുകവലിയും മദ്യപാനവും പരസ്യ ചുംബനവുമൊക്കെ ചെയ്ത് യുവാക്കള്‍ക്ക് പോത്സാഹനമാവുന്നത് കഷ്ടം തന്നെയെന്നായിരുന്നു വിമര്‍ശനം. പൈറസി മലയാള സിനിമയ്ക്ക് ഹാനികരം എന്ന ലേബല്‍ വെച്ച് ധൈര്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു കമന്റ്.


  പഞ്ഞിക്കിട്ട് ടൊവിനോയുടെ മറുപടി

  ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലെ പുകവലിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു വിമര്‍ശകന്റെ പ്രൊഫൈല്‍ ചിത്രം. നല്ല പ്രൊഫൈല്‍ ചിത്രം മാതൃകാപുരുഷ എന്ന മറുപടിയായിരുന്നു ടൊവിനോ നല്‍കിയത്. വിമര്‍ശകന്‍ പോലും ശ്രദ്ധിക്കാത്ത കാര്യമായിരിക്കാം ഇതെന്നും കിടിലന്‍ മറുപടിയാണ് താരം നല്‍കിയതെന്നുമാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് താരത്തിന്റെ മറുപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. തന്നെ ചൊറിയാനെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാറുണ്ട് ഈ താരം. അത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചത്.


  പുത്തനച്ചി പുരപ്പുറവും തൂക്കും

  പുത്തനച്ചി പുരപ്പുറവും തൂക്കും എന്ന ചൊല്ലുമായി ബന്ധപ്പെടുത്തിയായിരുന്നു മറ്റൊരാളുടെ വിമര്‍ശനം. സിനിമയില്‍ നിലയുറപ്പിച്ചിട്ട് മതി സാമൂഹിക ശുദ്ധീകരണമെന്നായിരുന്നു അദ്ദേഹം കമന്റ് ചെയ്തത്. താന്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണ് നീ അല്ല, അതെന്നും അങ്ങനെ തന്നെയിരിക്കും. സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും ടൊവിനോ മറുപടി നല്‍കിയിട്ടുണ്ട്.


  തെറ്റാണെന്ന് മനസ്സിലായപ്പോ നിര്‍ത്തി

  പൈറസിയെക്കുറിച്ച് ഇത്രയധികം വാചാലനാവുന്ന താങ്കള്‍ ഇതുവരെ പൈറേറ്റഡ് കോപ്പി കണ്ടിട്ടുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കേവലമൊരു ആകാംക്ഷയ്ക്ക് പുറത്താണ് ഈ ചോദ്യമെന്നും അദ്ദേഹം കുറിച്ചിരുന്നു. പൈറേറ്റഡ് കോപ്പി കണ്ടിട്ടുണ്ടെന്നും അത് എത്ര വലിയ തെറ്റാണെന്ന് മനസ്സിലായപ്പോ നിര്‍ത്തി. തെറ്റ് പറയാതിരിക്കുന്നതിലല്ല, അത് തിരുത്തുന്നതിലാണ് കാര്യം. സിനിമയില്‍ വരുന്നതിനും മുന്‍പേ നിര്‍ത്തിയതാണെന്നുമായിരുന്നു ടൊവിനോയുടെ മറുപടി


  മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി

  തീവണ്ടി ഇറങ്ങിയതിന് ശേഷം പുതിയൊരു പേര് കൂടി ടൊവിനോയ്ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. മലയാളത്തിന്‍റെ ഇമ്രാന്‍ ഹാഷ്മി. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളിലെല്ലാം ലിപ് ലോക്ക് രംഗങ്ങളുണ്ടായിരുന്നു. തീവണ്ടിയിലും ഇതാവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ഇത്തരമൊരു വിശേഷണം ലഭിച്ചതും. ലിപ് ലോക്കുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. ആ ട്രോള്‍ കഴിഞ്ഞുവെങ്കില്‍ ഇനി പൈറസി കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും നിങ്ങളില്‍ വിശ്വാസമുണ്ടെന്നും ടൊവിനോ കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്‍റെ മറുപടി വൈറലായിക്കഴിഞ്ഞു.


  ഭാര്യയ്ക്ക് അറിയാവുന്ന കാര്യമാണ്‌

  നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനിടയില്‍ ഭാര്യയുടെ പ്രതികരണം, പല തവണ ടൊവിനോ നേരിട്ടിട്ടുള്ള ചോദ്യങ്ങളിലൊന്നാണിത്. പൊതുവെ അത്തരം രംഗങ്ങള്‍ കാണാന്‍ അവള്‍ക്ക് താല്‍പര്യമില്ലെങ്കിലും തിരക്കഥയുടെ ആവശ്യമാണെങ്കില്‍ ചെയ്യുന്നതില്‍ വിരോധമില്ല. ജോലിയുടെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്ന് കൃത്യമായി അവള്‍ക്കറിയാം. നീയൊരു ഗൈനക്കോളജിസ്റ്റായിരുന്നുവെങ്കിലോ, സ്ത്രീകളെ നോക്കാതിരിക്കുമോയെന്നും ഭാര്യ ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. തന്‍റെ അഭിനയത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ പറയാതെ ലിപ് ലോക്കിനെക്കുറിച്ച് മാത്രം പറയുന്നതിനോട് അത്ര താല്‍പര്യമില്ലെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു.


  English summary
  Tovino Thomas mass reply gets viral in social media.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more