ഇതാണ് സാമൂവൽ ജോൺ കാട്ടൂക്കാരൻ! ആ ഫോറൻസിക് ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തി ടൊവിനോ
എടക്കാട് ബെറ്റാലിയൻ 06 ന് ശേഷം ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഫോറൻസിക്. നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഫോറൻസിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോ എത്തുന്നത്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക.ടൊവിനോ തോമസ് മംമ്ത മോഹൻദാസ് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സൈജു കുറിപ്പ്, ധനേഷ് ആനന്ദ് ഗിജു ജോൺ, റേബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 17 ഓളം പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് റിസർച്ച സെന്ററിൽ ടൊവിനോ സന്ദർശിച്ചിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications











