സാമുവല്‍ ജോണ്‍ കാട്ടൂക്കാരനായി ടൊവിനോ തോമസ്! ഫോറൻസിക്കിന്റെ ട്രെയിലർ പുറത്ത്
അഞ്ചാം പാതിരയ്ക്ക് ശേഷം പുറത്തു വരുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഫോറൻസിക്. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്ത്. ഫോറൻസിക് ഉദ്യോഗസ്ഥനായ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ടൊവിനോ തോമസിനോടൊപ്പം മംമ്ത എത്തുന്നത്.

പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തുമ്പോൾ പോലീസ് ഓഫീസറുടെ വേഷമാണ് മംമ്തയ്ക്ക്. പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്. ചിത്രത്തിൽ വൻ താരനിരയാണ് അണനിരക്കുന്നത്.
രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി പുതുമുഖ താരങ്ങളായ കുട്ടികളും ചിത്രത്തിൽ എത്തുന്നുണ്ട്. നവാഗത സംവിധായകരായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ഫോറൻസിക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











