ഐ വാത്സല്യം മമ്മൂട്ടി! കിലോമീറ്റേര്‍സ് ആൻഡ് കിലോമീറ്റേര്‍സുമായി ടൊവിനോ, ടീസർ
പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് കിലോമീറ്റേര്‍സ് ആൻഡ് കിലോമീറ്റേര്‍സ്. ചിത്രത്തിന്‌റെ ടീസർ പുറത്ത്. ലോകത്തുടനീളം യാത്ര ചെയ്ത അമേരിക്കന്‍ പെൺകുട്ടി തന്റെ അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ . മമ്മൂട്ടി ചിത്രം വത്സല്യം ടീസറിൽ ചർച്ചയാകുന്നുണ്ട്.

അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസ് ചിത്രത്തിൽ നായികയാകുന്നു. നാടൻ ലുക്കിലാണ് ടീസറിൽ ടൊവിനോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ടീസറിന് ലഭിച്ചിരിക്കുന്നത്. നേരത്തെ പറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു, പ്രദീപ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാര്‍ഥാണ് ക്യാമറ. സൂരജ് എസ് കുറുപ്പാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ബി.കെ.ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. ടൊവിനോ തോമസ് നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെയ്ക്കുന്ന ചിത്രം കൂടിയാണിത്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവരും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്.


Click it and Unblock the Notifications