പ്രണയാർദ്രമായി ടൊവിനോയും അഹാനയും!! ലൂക്കയിലെ ആദ്യഗാനത്തിന്റെ ടീസർ പുറത്ത്...
പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോയുടെ ലൂക്ക. അഹാന കൃഷ്ണയാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിത ലൂക്കയിലെ പാട്ടിന്റെ ടീസർ പുറത്ത്. ഓരേ കനൽ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. . അഹാനയും ടൊവിനോയുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ട് നാളെ(9 ജൂൺ) പുറത്തെത്തും.

റൊമാന്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇത് പുറത്തു വന്ന പോസ്റ്ററിൽ നിന്നും പാട്ടിന്റെ ടീസറിൽ നിന്നും വൃക്തമാണ്. പ്രണയാർദ്ര നിമിഷത്തിൽ അലിഞ്ഞിരിക്കുന്ന താരങ്ങളാണ് ഫസ്റ്റ്ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. താരങ്ങളെ കൂടാതെ പോസ്റ്ററിന്റെ പശ്ചാത്തലവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂൺ 28 നാണ് ചത്രം തിയേറ്ററുകളിൽ എത്തുക.
നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജ്ജും സംവിധായകൻ അരുണും ചോർന്നാണ്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ടൊവിനോ അഹാന എന്നിവരെ കൂടാതെ നിതിൻ ജോർജ്, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുരാജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം സ്റ്റോറി ആന്റ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications