ഇത് പ്രണയത്തിന്റെ മറ്റൊരു മുഖം!! പ്രേക്ഷകരെ മോഹിപ്പിച്ച് ടൊവിനോയും അഹാനയും, ലൂക്കയിലെ ഗാനം
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ടൊവിനോ ചിത്രം ലൂക്കയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ഓരേ കനൽ എന്ന് തുടങ്ങുന്ന അതിമനോഹരമായ റൊമാന്റിക് ഗാനത്തിൽ ടൊവിനോ തോമസും അഹാന കൃഷ്ണയുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസർ പുറത്തു വന്നപ്പോൾ തന്നെ അതീവ ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. മനു മഞ്ജിത്തിന്റെ മനോഹരമായ വരികൾക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്. നന്ദഗോപൻ, സൂരജ് എസ് കുറുപ്പ്, അഞ്ജു ജോസഫ്, നീതു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

റൊമാന്റിക് ത്രില്ലർ പശ്ചാത്തലത്തിലാണ് ലൂക്ക ഒരുങ്ങുന്നത്. ആദ്യം പുറത്തു വന്ന പോസ്റ്ററും, വീഡിയോ ഗാനവും ഇതിനെ അടിവരയിടുന്നതാണ്. പ്രണയാർദ്ര നിമിഷത്തിൽ അലിഞ്ഞിരിക്കുന്ന താരങ്ങളാണ് ഫസ്റ്റ്ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. താരങ്ങളെ കൂടാതെ പോസ്റ്ററിന്റെ പശ്ചാത്തലവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂൺ 28 നാണ് ചത്രം തിയേറ്ററുകളിൽ എത്തുക.
നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജ്ജും സംവിധായകൻ അരുണും ചോർന്നാണ്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ടൊവിനോ അഹാന എന്നിവരെ കൂടാതെ നിതിൻ ജോർജ്, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുരാജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം സ്റ്റോറി ആന്റ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











