വാനില്‍ ചന്ദ്രികാ.. തെളിഞ്ഞിതാ..നിറഞ്ഞെ നില്‍ക്കേ!! ലൂക്കയിലെ അതിമനോഹരമായ ഗാനം പുറത്ത്...
ടൊവിനോ അഹാന കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂക്ക. ചിത്രത്തിലെ മറ്റൊരു മനോഹരമായ ഗാനം പുറത്ത്. വാനിൽ ചന്ദ്രിക തെളിഞ്ഞിത... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണു ഗോപാലും സിയ ഉൾഹക്കും ചേർന്നാണ് ഗാന ആലപിച്ചിരിക്കുന്നത്. ശബരീഷ് വർമ്മ, നിമിഷ നായർ ചേർന്ന് രചിച്ചിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ചിത്രത്തിൽ ലൂക്ക എന്ന കേന്ദ്രകഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരികയായി അഹാന എത്തുന്നു.നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍, നീന കുറുപ്പ, ,ദേവി അജിത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍. ജൂണ്‍ 28ന് ചിത്രം തീയേറ്ററുകളിൽ എത്തും. പുറത്തു വന്ന ആദ്യ ഗാനത്തെ പോലെ മികച്ച പ്രേക്ഷക പ്രതികരണമാണ് രണ്ടാമത് പുറത്ത് വന്ന ലിറിക്കൽ വീഡിയോ ഗാനത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications