മറഡോണയിലെ കാത്തിരുന്ന പ്രണയ ഗാനം പുറത്ത്!! നിലാപക്ഷികൾ... വീഡിയോ കാണൂ
പാട്ടിന്റെ ഹാപ്പിനസ് വെർഷനാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്
സോഷ്യൽ മീഡിയയിലും യുട്യുബിലും തരംഗമായിരിക്കുന്നത് മറഡോണയുടെ നിലാപക്ഷികൾ എന്നു തുടങ്ങുന്ന ഗാനമാണ്. അതിമനോഹരമായ പ്രണയ ഗാനമാണിത്. പ്രേക്ഷകരുടെ അഭ്യർഥനമാനിച്ച് പാട്ടിന്റെ ഹാപ്പിനസ് വെർഷനാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. തിയേറ്ററുകളിൽ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ടൊവിനോ, ശരണ്യ, ടിറ്റോ, ലിൽസൺ, ലിയോണ ലിഷോയി എന്നിവരാണ് പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഷിന്‍ ശ്യാമും നേഹ എസ്. നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച നിലാപക്ഷി' എന്ന് തുടങ്ങുന്ന വരികൾക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്.
മായനദിയുടെ വൻ വിജയത്തിനു ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖമായ ശരണ്യയാണ് നായികയായി എത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്


Click it and Unblock the Notifications











