ചരിത്രം പറയാതെ വിട്ട ഇതിഹാസ നായകന്റെ കഥ!! ടൊവിനോയുടെ ബ്രഹ്മാണ്ഡ ചിത്രം 'പള്ളിച്ചട്ടമ്പി'
ചരിത്രം പറയാതെ വിട്ട ഇതിഹാസ നായകന്റെ കഥ; ടോവിനോ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ക്യൂൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.'An Epic Of A Crusader' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ വഴി വയ്ക്കുന്നത് ഇപ്പോൾ വലിയ ചർച്ചകൾക്കാണ്.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുക. ഏഞ്ചൽസ്, ധ്രുവങ്ങൾ 16 (തമിഴ്), ടാക്സിവാല (തെലുഗു), പുറത്തിറങ്ങാനിരിക്കുന്ന ഡിയർ കോമ്രേഡ്, നരകസൂരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകൻ സുജിത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക. ദാദാസാഹിബ്, ശിക്കാർ, നടൻ തുടങ്ങിയ കുറച്ച് നല്ല ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെയും തിരക്കഥയൊരുക്കുന്നത്ജേക്സ് ബിജോയ് - സംഗീതം. അടുത്ത വർഷം ഷൂട്ടിംഗ് ജോലികൾ ആരംഭിക്കും.
പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യ നേടിയ ചിത്രമായിരുന്നു ക്യൂൻ. അതിനാൽ തന്നെ പ്രേക്ഷകരെ സംവിധായകൻ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പായിരുന്നു. കൂടാതെ ചിത്രത്തിൽ ടൊവിനോ പ്രധാന കഥാപാത്രമായി എത്തുമ്പോൾ ചിത്രത്തിനു വേണ്ടിയുളള ആകാംക്ഷ ഒരുപടി കൂടും മികച്ച ഒരു പിടി ചിത്രങ്ങളാണ് ടൊവിനോ ഈ വർഷം പ്രേക്ഷകർക്കായി നൽകിയത്.


Click it and Unblock the Notifications