പുതിയ സിനിമയുടെ പേരില്‍ വ്യത്യസ്തതയും ഇത്തിരി രാജ്യസ്‌നേഹവുമുള്ള 'ഇന്ത്യ'ക്കാരനായി ടൊവിനോ തോമസ്!

ടൊവിനോ തോമസിന്റെ ഇത് ഹിറ്റ് സിനിമകളുടെ കാലമാണ്. അണിയറയില്‍ ഒരുങ്ങുന്നതും പ്രഖ്യാപനം നടന്നതുമായി 12 ന് അടുത്ത് സിനിമകളിലാണ് ടൊവിനോ അഭിനയിക്കുന്നത്. ക്രിസ്തുമസ് റിലീസിനെത്തിയ മായാനദിയിലൂടെ ഗംഭീര പ്രകടനം കാഴ്ചവെച്ച ടൊവിനോ നായകനാവാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

പേരില്‍ ഇത്തിരി വ്യത്യസ്തയൊക്കേ തോന്നും. വ്യത്യസ്തത മാത്രമല്ല ഇത്തിരി രാജ്യസ്‌നേഹവുമുണ്ട്. 'ഇന്ത്യ' എന്നാണ് ടൊവിനോ നായകനായി അഭിനയിക്കാന്‍ പോവുന്ന പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. നവാഗതനായ അച്ചു അരവിന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

tovino-thomas

എന്നാല്‍ ഇന്ത്യ നിര്‍മ്മിക്കുന്നത് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മാത്രമല്ല നിവിന്‍ പോളിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയും രഞ്ജി പണിക്കാരാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിജയ സിനിമകള്‍ മാത്രമായിരുന്നു ടൊവിനോയ്ക്ക് കിട്ടിയിരുന്നത്. നിലവില്‍ തീവണ്ടി എന്ന സിനിമയിലാണ് ടൊവിനോ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ആമി, അഭിനയുടെ കഥ അനുവിന്റെയും, മറഡോണ, ലുക്ക, ഒരു കുപ്രിസിദ്ധ പയ്യന്‍, ടിക് ടോക്, നാം, മാരി 2, തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് ടൊവിനോ അഭിനയിക്കുന്നത്. ഇതില്‍ ചിലത് ചിത്രീകരണം ആരംഭിച്ചതും ചിലത് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും നടക്കുന്നതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X