' ദിതൊക്കെ എന്ത്'!! പോത്തിനെ ഓടിച്ചിട്ട് പിടിച്ച് ടൊവിനോ, കുപ്രസിദ്ധ പയ്യനിലെ ആക്ഷൻ രംഗം, കാണൂ
ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ടൊവിനോയുടെ കരിയറിനെ മാറ്റി മറിക്കാൻ പോകുന്ന ഒരു ചിത്രമായിരിക്കും ഇത്. താരം ഇതുവരെ ചെയ്തിട്ടുളളതിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് കുപ്രസിദ്ധ പയ്യനിലെ പാൽക്കാരൻ ചെറുപ്പക്കാരൻ.
ഇപ്പോഴിത ചിത്രത്തിലെ ഒരു സംഘടന രംഗത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു പോത്തിനെ ഓടിച്ചിട്ട് പിടിക്കുന്ന ഒരു രംഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദിതൊക്കെ യെന്ത്. ആ പോത്ത് ഒരു പാവം ആയോണ്ട് ഞാൻ ചത്തില്ല. പോതത് ഇപ്പോഴും സുഖമായി ഇരിക്കുന്നു. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലാമ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. അജയൻ എന്ന പാൽക്കാരൻ യുവാവിനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അനു സിത്താര, നിമിഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നവംബര്‍ 9 നാണ് സിനിമ റിലീസിനെത്തുന്നത്.


Click it and Unblock the Notifications











