ഇക്കുറി പ്രണയ നായകനല്ല!! പ്രേക്ഷകരെ ഞെട്ടിച്ച് ടൊവിനോ, ഒരു കുപ്രസിദ്ധ പയ്യന്‍ ട്രെയിലര്‍ പുറത്ത്
ഒരു കൊലപാതകത്തെ ചുററിപ്പറ്റി നടക്കുന്ന കേസ് അന്വേഷണവും കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് കിട്ടുന്ന സൂചന.
മികച്ച വിജയം നേടി ടൊവിനോയുടെ തീവണ്ടി ഇപ്പോഴും തിയേറ്ററുകളിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത കരിയറിൽ വീണ്ടും വിജയം അവർത്തിക്കാനായി താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ പയ്യൻ അണിയറയിൽ ഒരുങ്ങിയിട്ടുണ്ട്. ഒഴിമുറിയ്ക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലർ പുറത്ത്. ഒരു കൊലപാതകത്തെ ചുററിപ്പറ്റി നടക്കുന്ന കേസ് അന്വേഷണവും കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് കിട്ടുന്ന സൂചന.

ടൊവിനോയെ കൂടാതെ അനു സിത്താര, നിമിഷ സജയന്‍, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, സിദ്ദിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജീവൻ തോമസ് കഥ, തിരക്കഥ സംഭാഷണം എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് നൗഷാദ് ഷെരീഫാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഒസേപ്പച്ചനാണ് സംഗീതം നൽകുന്നത്. വി സിനിമാസിന്റെ ബാനറില്‍ ടി എസ് ഉദയന്‍, എ എസ് മനോജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒഴിമുറി കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് മധുപാൽ മറ്റൊരു ചിത്രവുമായി എത്തുന്നത്. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ മധുപാലിനു കഴിഞ്ഞിരുന്നു. അതിനാൽ തന്നെ കപ്രസിദ്ധ പയ്യനും മധുപാലിന്റേയും ടൊവിനോയുടേയും കരിയറിലെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും. മറഡോണയ്ക്കും തീവണ്ടിയിലെ ബിനീഷിനും ശേഷം അജയൻ എന്ന പാൽക്കാരൻ പയ്യനായിട്ടാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്.


Click it and Unblock the Notifications