»   » മെക്‌സിക്കന്‍ അപാരതയിലെ സസ്‌പെന്‍സ് പൊളിച്ച് ടൊവിനോ തോമസ്

മെക്‌സിക്കന്‍ അപാരതയിലെ സസ്‌പെന്‍സ് പൊളിച്ച് ടൊവിനോ തോമസ്

Posted By: Nihara
Subscribe to Filmibeat Malayalam

ടോം ഇമ്മട്ടി ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത അനൗണ്‍സ് ചെയ്തതു മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിലില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നത്. പിന്നീട് വിശദീകരണവുമായി സംവിധായകന്‍ ടോം ഇമ്മട്ടി തന്നെ രംഗത്തുവന്നു.

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ടൊവിനോയുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്. ചിത്രത്തിലെ ടൊവിനോയുടെ റോളിനെക്കുറിച്ച് തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക് ആകാംക്ഷ. എന്നാല്‍ എല്ലാ വിധ ആശങ്കകള്‍ക്കും വിരാമമിട്ട് ടൊവിനോ തന്നെ ഇപ്പോള്‍ സസ്‌പെന്‍സ് പൊളിച്ചു.

ഇരട്ടവേഷം ചെയ്യുന്നതിന്റെ ത്രില്ലില്‍ ടൊവിനോ തോമസ്

അച്ഛനും മകനുമായി വേഷമിടുന്നതിന്റെ ത്രില്ലിലാണ് ടൊവിനോ. എഴുപതുകളിലെ കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷം ചെയ്യുന്ന കാര്യം ടൊവിനോ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ഇതിനോടകം തന്നെ ഹിറ്റായ പ്രമോ ഗാനം

എഴുപതുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന പ്രമോ സോങ്ങ് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുകളെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

രണ്ടു കാലഘട്ടങ്ങളിലെ പ്രതിനിധിയായി ടൊവിനോ

എഴുപതുകളിലെ കഥാപാത്രമായ കൊച്ചനിയനായും മകന്‍ പോളായും വേഷമിടുന്നത് ടൊവിനോയാണ്. പുതുതലമുറയുടെ പ്രതിനിധിയായ മകന്‍ 2004 ല്‍ കോളേജില്‍ ചേരുകയാണ് . കൃത്യമായ രാഷ്ട്രീയ നിലപാടുകളില്ലാത്ത പോള്‍ സാഹചര്യ സമ്മര്‍ദ്ദത്തില്‍ രാഷ്ട്രീയത്തിലെത്തുകയും നേതാവായി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

എണ്‍പതുകളിലെ കലാലയ ജീവിതത്തെ തിരിച്ചുകൊണ്ടുവരുന്നു

വായനയും പ്രണയവും കത്തുകളും രാഷ്ട്രീയവും കൊണ്ട് നിറഞ്ഞു നിന്നിരുന്ന പഴയകാല വരാന്തകളിലേക്കുള്ളൊരു തിരിച്ചുപോക്ക് കൂടിയാണ് ചിത്രം സൂചിപ്പിക്കുന്നത്. മുന്‍പ് നമ്മുടെ കലാലയ വരാന്തകളിലും ചുമരിലും നിറഞ്ഞു നിന്നിരുന്ന പ്രണയവും വിപ്ലവുമെല്ലാം മെക്‌സിക്കന്‍ അപാരതിയിലൂടെ പുനരാവിഷ്‌കരിക്കുകയാണ് സംവിധായകനും സംഘവും.

English summary
The first promo of filmmaker Tom Emmatty's upcoming movie Oru Mexican Aparatha caught fans' attention, thanks to its catchy theme song and Tovino Thomas' intense avatar. We now got to know that the actor will be playing two characters in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam