പാമ്പിനെ കളിപ്പിച്ച് ടൊവിനോ തോമസ്! ന്യൂജെന്‍ വാവാ സുരേഷെന്ന് ആരാധകര്‍

By Prashant V R

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ടൊവിനോ തോമസ്. ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് നടന്‍ എത്തിയിരുന്നു, സിനിമകള്‍ കണ്ടും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് നടന്‍ ലോക് ഡൗണ്‍ കാലം ചെലവഴിച്ചത്. ഈ സമയത്ത് തന്നെ രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷവും ടൊവിനോ പങ്കുവെച്ചിരുന്നു. അതേസമയം ടൊവിനോയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

 tovino-thomas

തന്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തികൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ഒരു പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ
ആണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്. ദിവസവും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു, വാവാ സുരേഷ് മോഡ് ഓണ്‍ എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ തന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ടൊവിനോയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. വാവാ സുരേഷിനെ ഫീല്‍ഡ്ഔട്ടാക്കി, ആശാന്‍ ഇപ്പോള്‍ സൂവിലാണോ താമസം എന്നാണ് ടൊവിനോയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചിരിക്കുന്നത്. വേറെ ഒന്നും കിട്ടില്ലേ, ഒറിജിനല്‍ ആണോ, പാമ്പിന് അറില്ല സ്റ്റാര്‍ ആണെന്ന്, ന്യൂജെന്‍ വാവാ സുരേഷ് എന്നിങ്ങനെയാണ് ടൊവിനോയ്ക്ക് വന്നിരിക്കുന്ന മറ്റ് കമന്റുകള്‍.

ലൂസിഫറിന്റെ പശ്ചാത്തല സംഗീതമാണ് വീഡിയോയ്ക്ക് അകമ്പടിയായി നടന്‍ ഉപയോഗിച്ചിരിക്കുന്നത്.മലയാളി താരങ്ങളില്‍ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് ടൊവിനോ തോമസ്. സിനിമകളിലെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട് താരം. ടൊവിനോയുടെ വര്‍ക്കൗട്ട് വീഡിയോകളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അതേസമയം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നത്. ലോക് ഡൗണില്‍ മിന്നല്‍ മുരളിയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഗോദയ്ക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഈ വര്‍ഷമാദ്യം ഫോറന്‍സിക്ക് എന്ന ചിത്രമായിരുന്നു ടൊവിനോ തോമസിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മിന്നല്‍ മുരളിക്ക് പുറമെ കൈനിറയെ ചിത്രങ്ങള്‍ ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X