തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? ബട്ട് ഐ കാന്‍! ടൊവിനോയുടെ വീഡിയോ
ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് ടൊവിനോ തോമസ്. വീട്ടില്‍ നിന്നുളളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് നടന്‍ എത്തിയിരുന്നു. വര്‍ക്കൗട്ട് ചെയ്തും സിനിമകള്‍ കണ്ടുമൊക്കെയാണ് താരം ഒഴിവുവേളകള്‍ ചെലവഴിച്ചത്. അടുത്തിടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച കാര്യവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. ജൂനിയര്‍ ടൊവിനോയുടെ ചിത്രവും പങ്കുവെച്ചിരുന്നു താരം.

ടൊവിനോ തോമസിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇക്കുറി ജിമ്മില്‍ നിന്നുളള പുതിയൊരു വീഡിയോ ആണ് ആണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ വീഡിയോയ്‌ക്കൊപ്പം ടൊവിനോ കുറിച്ച ക്യാപ്ഷനായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.
തലകുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിയ്ക്ക്. ബട്ട് ഐ ക്യാന്‍ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെയായി രാമനാഥന് ഇതും വശമുണ്ടോ എന്നായിരുന്നു ഫോറന്‍സിക്കിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍ ചോദിച്ചത്.
ഇതിന് മറുപടിയായി ചിരിച്ചുകൊണ്ടുളള സ്‌മൈലി താരം പോസ്റ്റ് ചെയ്തു. അതേസമയം ജൂനിയര്‍ ടൊവിനോയ്ക്ക് തഹാന്‍ ടൊവിനോ എന്നായിരുന്നു നടന്‍ പേരിട്ടത്. ഹാന്‍ എന്ന് ഓമനപ്പേരായി മകനെ വിളിക്കുമെന്നും ടൊവിനോ തോമസ് പറഞ്ഞിരുന്നു. ഈ വര്‍ഷമാദ്യം ഫോറന്‍സിക്ക് എന്ന ചിത്രമായിരുന്നു ടൊവിനോ തോമസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ത്രില്ലര്‍ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
ഫോറന്‍സിക്ക് ചാനലില്‍ സംപ്രേക്ഷണം ചെയ്തപ്പോഴും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മറ്റു താരങ്ങളെ പോലെ ലോക് ഡൗണ്‍ കാലത്ത് ടൊവിനോയും വീട്ടില്‍ തന്നെയാണ്. ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ താരം എപ്പോഴും പങ്കുവെക്കാറുണ്ട്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ലോക് ഡൗണ്‍ കാരണം നേരത്തെ മാറ്റിവെച്ചിരുന്നു.


Click it and Unblock the Notifications