ഇസമോളുടെയും പാബ്ലോയുടെയും ചിത്രം പങ്കുവെച്ച് ടൊവിനോ! ക്യൂട്ടെന്ന് ആരാധകര്‍
ലോക് ഡൗണ്‍ കാലത്തും വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളള താരമാണ് ടൊവിനോ തോമസ്. വീട്ടിലെ ഒഴിവുവേളകളില്‍ ചെയ്യുന്ന കാര്യങ്ങളാണ് നടന്‍ പോസ്റ്റ് ചെയ്യാറുളളത്. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പമാണ് പുതിയ വിശേഷങ്ങളും പങ്കുവെച്ച് ടൊവിനോ എത്താറുളളത്. ലോക് ഡൗണ്‍ കാലം ഇരിങ്ങാലക്കുടയിലെ വീട്ടില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് നടന്‍. ടൊവിനോയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

കളിച്ചു ക്ഷീണിച്ചു മയങ്ങുന്ന മകള്‍ ഇസയുടെയും വളര്‍ത്തുനായ പ്ലാബോയുടെയും ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂട്ടുകയും ചെയ്യുന്ന ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയാണ് പാബ്ലോ. ടൊവിനോയുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേര്‍ എത്തിയിരുന്നു.
ക്യൂട്ടെന്നാണ് അധികപേരും ചിത്രത്തെക്കുറിച്ച് പറയുന്നത്. ഒപ്പം ലോക്ക് ഡൗണ്‍ സമയം ഇസ മോള്‍ക്ക് ഒരു ഫ്രണ്ടിനെ കിട്ടി എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ഇസയ്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും മുന്‍പും ടൊവിനോ പങ്കുവെച്ചിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഇസയെ പുറത്തിരുത്തി വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയും ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
നേരത്തെ ലോക് ഡൗണ്‍ കാരണം ടൊവിനോയുടെ എറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന സിനിമയുടെ റിലീസും മാറ്റിവെച്ചിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് നടന്റെതായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം. നാടന്‍ സൂപ്പര്‍ ഹീറോയായി ടൊവിനോ എത്തുന്ന ചിത്രം വയനാട്ടിലായിരുന്നു ചിത്രീകരിച്ചത്. ലോക് ഡൗണ്‍ കാരണം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗും നേരത്തെ നിര്‍ത്തിവെച്ചിരുന്നു.
ഗോദയ്ക്ക് പിന്നാലെ ടൊവിനോയും ബേസിലും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി. ഈ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രം മാത്രമാണ് ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയത്. ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമ വലിയ വിജയത്തിലേക്ക് നീങ്ങവേയാണ് വൈറസ് വ്യാപനം ഫോറന്‍സിക്കിനെയും ബാധിച്ചത്.


Click it and Unblock the Notifications