അച്ഛന്റെ ജിമ്മില്‍ ഊഞ്ഞാലാടി ഇസ മോള്‍! മകളുടെ വീഡിയോ പങ്കുവെച്ച് ടൊവിനോ

By Prashant V R

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ടൊവിനോ തോമസ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഈ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിളങ്ങിയത്. ലോക് ഡൗണ്‍ കാലത്ത് ടൊവിനോയും വീട്ടില്‍ തന്നെയാണ്. ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിന്നുളള വിശേഷങ്ങളെല്ലാം നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് നടന്‍ പോസ്റ്റ് ചെയ്യാറുളളത്.

tovino-iza

ലോക് ഡൗണില്‍ വര്‍ക്കൗട്ടിനും വലിയ പ്രാധാന്യമാണ് ടൊവി നല്‍കുന്നത്. വീട്ടില്‍ നിന്നുളള വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും നടന്‍ നേരത്തെ പങ്കുവെച്ചിരുന്നു. വീട്ടിലെ ജിമ്മില്‍ വെച്ചാണ് ടൊവിനോ കൃത്യമായി വ്യായാമം ചെയ്യാറുളളത്. ഇത്തവണ മകള്‍ ഇസയുടെ ഒരു വീഡിയോ ആണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ ജിം തന്റെ പ്ലേ ഏരിയ ആക്കിയിരിക്കുകയാണ് ഇസ. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് കുറിച്ചുകൊണ്ടാണ് തന്റെ ജിം ഉപകരണം കൊണ്ട് ഊഞ്ഞാലാടുന്ന മകളുടെ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

തന്റെ കേബിള്‍ ക്രോസ് ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകളെന്ന് നടന്‍ പറയുന്നു. ലോക് ഡൗണ്‍ കാരണം മറ്റ് കളികളെല്ലാം അവസാനിച്ചപ്പോള്‍ അച്ഛന്റെ ജിം ഡോര്‍ തുറന്ന് അകത്ത് കടന്നിരിക്കുകയാണ് ഇസ. കഴിഞ്ഞ ദിവസം ഇസയുടെയും വളര്‍ത്തുനായ പാബ്ലോയുടെയും ചിത്രങ്ങളും ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു. കളിച്ചു ക്ഷീണിച്ചു മയങ്ങുന്ന മകള്‍ ഇസയുടെയും വളര്‍ത്തുനായ പ്ലാബോയുടെയും ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചിരുന്നത്. മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂട്ടുകയും ചെയ്യുന്ന ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയാണ് പാബ്ലോ.

നേരത്തെ ലോക് ഡൗണ്‍ കാരണം ടൊവിനോയുടെ എറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന സിനിമയുടെ റിലീസും മാറ്റിവെച്ചിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് നടന്റെതായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം. നാടന്‍ സൂപ്പര്‍ ഹീറോയായി ടൊവിനോ എത്തുന്ന ചിത്രം വയനാട്ടിലായിരുന്നു ചിത്രീകരിച്ചത്. ലോക് ഡൗണ്‍ കാരണം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗും നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X