കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്! ആദ്യകാല സിനിമകളെക്കുറിച്ച് ടൊവിനോ തോമസ്!
ജാതിവിവേചനം മലയാള സിനിമയേയും ആകുലപ്പെടുത്തുകയാണ്. സംവിധായകനും യുവതാരവും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് നിരവധി പേരായിരുന്നു അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പലരുടേയും പ്രതികരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. അത്തരത്തിലൊരു സംഭവവും ഇവിടെയില്ലെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് ടൊവിനോ തോമസ് പറയുന്നു. തന്റെ അനുഭവത്തിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു താരം പറഞ്ഞത്.
സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളിലും ടൊവിനോ തോമസ് അഭിപ്രായം രേഖപ്പെടുത്താറുണ്ട്. മലയാള സിനിമയില്‍ ജാതി വിവേചനമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് താരം പറയുന്നു. വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ഉടലെടുക്കുന്ന അപകര്‍ഷതാ ബോധത്തില്‍ നിന്നാണ് അത്തരത്തിലുള്ള ചിന്തകള്‍ വരുന്നത്. അപകര്‍ഷതബോധവും അഹങ്കാരവും ഒഴിവാക്കിയാല്‍ അത്തരത്തിലുള്ള തോന്നലുകള്‍ മാറുമെന്നും താരം വ്യക്തമാക്കിയിരുന്നു. വളരെ വേഗത്തിലാണ് മലയാള സിനിമ മുന്നേറുന്നത്.

പുതുമുഖങ്ങള്‍ക്ക് ഏറെ അവസരങ്ങളുണ്ട്. തന്റെ തുടക്കകാല സിനിമകള്‍ കാണുമ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ടെന്നും താരം പറയുന്നു. സിനിമ വിജയിക്കണമെങ്കില്‍ വിനോദമൂല്യവും കലാമൂല്യവും ഒരുപോലെ ആവശ്യമാണെന്നും താരം പറഞ്ഞിരുന്നു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തീവണ്ടിയെന്ന സിനിമയിലെ പുകവലിക്കുന്ന രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ കഥാപാത്രത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും താന്‍ പുകവലിക്കാറില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.


Click it and Unblock the Notifications