»   » തന്നെ മോഹന്‍ലാലുമായി ഉപമിച്ച ആരാധകന് ടൊവിനോ തോമസിന്റെ മറുപടി, നിവിന്‍ പോളിയല്ല !

തന്നെ മോഹന്‍ലാലുമായി ഉപമിച്ച ആരാധകന് ടൊവിനോ തോമസിന്റെ മറുപടി, നിവിന്‍ പോളിയല്ല !

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ എബിസിഡി എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് ടൊവിനോ തോമസിന്റെ അരങ്ങേറ്റം. അതിന് ശേഷം ചില ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും എന്ന് നിന്റെ മൊയ്തീന്, ഗപ്പി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നടന്റെ തലവര മാറുകയായിരുന്നു.

വിവരമില്ലാത്തവര്‍ക്കും ജീവിക്കണ്ടേ.. ചേട്ടന്‍ ജീവിക്കുന്നില്ലേ.. ടൊവിനോയുടെ കലക്കന്‍ മറുപടി

ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന എസ്ര എന്ന ചിത്രത്തിനും, മണിക്കൂറുകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഗോദ എന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകരണം ലഭിയ്ക്കുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ടൊവിനോ തോമസിനെ ചിലര്‍ മോഹന്‍ലാലുമായി ഉപമിച്ചു.. അതിന് ടൊവിനോ തോമസ് മറുപടി നല്‍കുന്നു..

വില്ലനില്‍ നിന്ന് നായകനിലേക്ക്

ആദ്യ സിനിമയില്‍ വില്ലനായി എത്തി, പിന്നെ അങ്ങോട്ട് നായക വേഷങ്ങളില്‍ തിളങ്ങുന്ന ടൊവിനോ തോമസില്‍ ഒരു മോഹന്‍ലാല്‍ ഉണ്ട് എന്നായിരുന്നു ഫേസ്ബുക്ക് കമന്റ്. ഈ പോസ്റ്റിന് ധാരാളം ലൈക്കുകളും ഷെയറുകളും ലഭിയ്ക്കുകയും ചെയ്തു.

ടൊവിനോ തോമസിന്റെ മറുപടി

കമന്റ് കണ്ട ടൊവിനോ തോമസ് ഉടന്‍ തന്നെ മറുപടി നല്‍കി. 'ലാലേട്ടനെ പോലെ എന്ന് ഉപമിയ്ക്കുമ്പോള്‍ രണ്ട് സംസ്ഥാന പുരസ്‌കാരം ഒരുമിച്ച കിട്ടിയ സന്തോഷമുണ്ട്. പക്ഷെ ലാലേട്ടനെ പോലെ ആകാന്‍ എനിക്കെന്നല്ല, ആര്‍ക്കും പറ്റില്ല! he is a legent' എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

എസ്രയുടെ വിജയം

പൃഥ്വിരാജിനൊപ്പം അഭിനയിച്ച എസ്ര എന്ന ചിത്രത്തിന്റെ വിജയം ആഘോഷിയ്ക്കുകയാണ് ഇപ്പോള്‍ ടൊവിനോ തോമസ്. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് ടൊവിനോ എത്തുന്നത്. ഗംഭീര കൈയ്യടിയാണ് ടൊവിനോയുടെ ഇന്‍ട്രോ രംഗത്ത് തിയേറ്ററില്‍ ഉണ്ടായത്.

വരാനിരിയ്ക്കുന്ന ചിത്രം

ടൊവിനോ തോമസിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വര്‍ഷമാണ് 2017. ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ ചിത്രങ്ങള്‍ തയ്യാറെടുക്കുന്നു. ഇരു ചിത്രങ്ങളുടെയും ടീസറിനും ട്രെയിലറിനും മികച്ച സ്വീകരണാണ് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നത്.

നിവിനല്ല എന്ന് പറയാന്‍ കാരണം

നേരത്തെ ഇതുപോലെ മോഹന്‍ലാലുമായി ഉപമിച്ച് പണികിട്ടിയ നടനാണ് നിവിന്‍ പോളി. പ്രേമം റിലീസ് ചെയ്തതിന് ശേഷം ചിലര്‍ നിവിനെ മോഹന്‍ലാലുമായി ഉപമിച്ചു. ആരാധകരുടെ സങ്കല്‍പസൃഷ്ടികള്‍ക്ക് ഫേസ്ബുക്കിലെ ട്രോള്‍ ശരങ്ങളെ ഏറ്റുവാങ്ങേണ്ടി വന്നത് നിവിന്‍ പോളിയാണ്.

English summary
Recently, a fan compared Tovino with superstar Mohanlal who also started his career as an antagonist. The actor replied, “Comparing me with Lalettan makes me feel as if I have won two State Awards. But not only me, no one else can become like Lalettan. He is a legend.”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam