ദുല്‍ഖര്‍, പൃഥ്വി, നിവിന്‍, ഫഹദ് ഇവരില്‍ ആരാണ് ഏതിരാളി, ടൊവിനോ തോമസിന്റെ മറുപടി

By Midhun Raj

ചെറിയ വേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി ഉയര്‍ന്ന നടനാണ് ടൊവിനോ തോമസ്. വേറിട്ട ചിത്രങ്ങളുമായാണ് നടന്‍ മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കള എന്ന ചിത്രവും ടൊവിനോയുടെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മലയാളത്തില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ടോവിനോ തോമസ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരില്‍ ആരെയാണ് ടൊവിനോ ഏതിരാളിയായി കാണുന്നതെന്നായിരുന്നു ചോദ്യം.

tovinothomas

ഇതിന് മറുപടിയായി തന്‌റെ ആഗ്രഹം ഒരു ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ ആണെന്ന് ടൊവിനോ പറഞ്ഞു. അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന രീതിയിലേക്ക് താന്‍ വളരണമെങ്കില്‍ തന്‌റെ ഇന്‍ഡസ്ട്രി അന്താരാഷ്ട്ര തലത്തില്‍ ആളുകള്‍ നോക്കികാണുന്ന, ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രി ആയി മാറണമെന്ന് ടൊവിനോ പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ തനിക്ക് ഇവരൊന്നും എതിരാളികളല്ല, അവരൊക്കെ എന്റെ ടീമംഗങ്ങളാണെന്നും ടൊവിനോ തോമസ് പറഞ്ഞു.

സല്‍മാന്‍ ഖാന്‌റെ നായിക ദിഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Recommended Video

Kala Movie Theatre Response | FilmiBeat Malayalam

ഇവിടെയുളള എല്ലാവരും കൂടി നല്ല ചിത്രങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഇവിടെ നല്ല സിനിമാ സംസ്‌കാരം ഉണ്ടാകും. നല്ല സിനിമകള്‍ എപ്പോഴും സംഭവിക്കുമ്പോള്‍ വേള്‍ഡ് ക്ലാസ് ലെവലില്‍ ഇന്‍ഡസ്ട്രി ഉയരുമെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. ഇവിടെ അതിന് പറ്റിയ അഭിനേതാക്കളുണ്ട്. ലോകത്തിലെ തന്നെ നല്ല നടന്മാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ മോളിവുഡിലുണ്ട്. ഇവര്‍ക്കൊപ്പം മികച്ച സംവിധായകരും, സാങ്കേതിക പ്രവര്‍ത്തകരും ഉണ്ട്. അപ്പോ എല്ലാവരും വിചാരിച്ചാല്‍ നമ്മുടെ ഇന്‍ഡസ്ട്രിയെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന തലത്തിലേക്ക് എത്തിക്കാന്‍ കഴിയും. അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X