For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇസയ്ക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ ടഹാന് ലഭിക്കുമോയെന്നറിയില്ല! മക്കളെക്കുറിച്ച് പറഞ്ഞ് ടോവിനോ തോമസ്!

  |

  യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം അരങ്ങേറിയത്. പ്രത്യേകിച്ച് സിനിമാപാരമ്പര്യമോ ബന്ധങ്ങളോ ഒന്നുമില്ലാതെയാണ് ഈ താരം എത്തിയത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു ടൊവിനോയും. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിന്നല്‍ മുരളി എന്ന സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. അടുത്തിടെയായിരുന്നു ടൊവിനോയുടെ കുടുംബത്തിലേക്ക് ടഹാനെത്തിയത്.

  ലോക് ഡൗണ്‍ സമയമായതിനാല്‍ വീട്ടിലാണ് താനിപ്പോഴെന്ന് താരം പറയുന്നു. എല്ലാം പഴയത് പോലെയാവണമെന്ന് ആഗ്രഹിക്കുന്നുവെന്ന് താരം പറയുന്നു. ഏറ്റവും അടുത്ത സുഹൃത്തിനെ കാണുമ്പോള്‍ പോലും അകലം പാലിക്കേണ്ടി വരുന്നു. വ്യക്തിപരമായി ഈ സമയത്തെ നല്ല കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അല്ലെങ്കില്‍ ഡിപ്രഷനായി പോവുമെന്ന് താരം പറയുന്നു. ആര്‍ ജെ മൈക്കിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പോസിറ്റീവായി ചിന്തിച്ചു

  പോസിറ്റീവായി ചിന്തിച്ചു

  ഇത്രയും ഓട്ടത്തിന്റെയൊന്നും കാര്യമില്ലെന്ന തിരിച്ചറിവ് കിട്ടി. മുന്‍പ് ലോകം മൊത്തം ഓടുമ്പോള്‍ കൂടെ ഓടണമായിരുന്നു. ഇപ്പോള്‍ ലോകവും നിശ്ചലമാണ്. നമുക്കും വെറുതെ ഇരിക്കാം. അത് പോലെ തന്നെ കുടുംബത്തിനൊപ്പമിരിക്കാന്‍ സമയം കിട്ടി. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന പല ആഗ്രഹങ്ങളും ആ സമയത്താണ് തീര്‍ത്തത്. ലോക് ഡൗണിനെ പോസിറ്റീവായാണ് സമീപിച്ചത്. ഭാര്യയുടെ പ്രസവത്തിന് 3 മാസം കൂടെയിരിക്കാന്‍ പറ്റിയത് എനിക്കും അവള്‍ക്കും സന്തോഷമുള്ള കാര്യമാണെന്നും ടൊവിനോ പറയുന്നു.

  ഇപ്പോഴത്തെ ദിവസം

  ഇപ്പോഴത്തെ ദിവസം

  ഉറക്കം വരുമ്പോള്‍ ഉറങ്ങും. ഉറക്കം തീരുമ്പോള്‍ എഴുന്നേല്‍ക്കും. എന്‍ജോയ് ചെയ്ത് വര്‍ക്കൗട്ട് ചെയ്യും. ഭക്ഷണം കഴിഞ്ഞ് ചിലപ്പോള്‍ ബൈക്കെടുത്ത് പുറത്ത് പോവും. അല്ലെങ്കില്‍ പട്ടിക്കുട്ടിയെ കളിപ്പിക്കും. പെറ്റ്‌സിനെ ഇഷ്ടമാണെങ്കിലും അതിനുള്ള സമയം കിട്ടിയിട്ടില്ല, അമ്മയ്ക്ക് പ്രഷര്‍ കൂടാതെ പട്ടിക്കുട്ടിയേയും ലവ് ബേര്‍ഡ്‌സ് , നാടന്‍ കോഴി, കരിങ്കോഴി തുടങ്ങിയവയെയെല്ലാം വളര്‍ത്താനായി. അത് പോലെ തന്നെ ഒരു അക്വേറിയവും സെറ്റ് ചെയ്തു. ഇതൊക്കെ നോക്കാനായി ആള്‍ വേണം. ഇപ്പോള്‍ എല്ലാവരും ഇവിടെയുണ്ട് ഫ്രീയായി.

  ഷൂട്ടിംഗിനെക്കുറിച്ച്

  ഷൂട്ടിംഗിനെക്കുറിച്ച്

  എന്നാണ് ഷൂട്ടിംഗ് പുനരാരംഭിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായറിയില്ല. സെറ്റ് റീബില്‍ഡ് ചെയ്യാനായേക്കും. എന്നാല്‍ 50 പേരെ വെച്ച് ഷൂട്ട് ചെയ്യാനാവുമോയെന്നറിയില്ല. മുന്‍പുള്ള ഭാഗങ്ങളെല്ലാം വളരെ നന്നായാണ് ചെയ്തത്. ഫോറന്‍സിന് എന്ന ചിത്രം ഓണ്‍ലൈനിലൂടെ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ചിലപ്പോള്‍ തന്നെ അറിയാത്ത ആളുകളായിരിക്കും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതെന്നായിരുന്നു ടോവിനോയുടെ കമന്റ്.

  മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് ടൊവിനോ
  ടഹാനെക്കുറിച്ച്

  ടഹാനെക്കുറിച്ച്

  ടഹാന്‍ പരമാവധി ആ എകസ്റ്റൈമന്റെ ഞങ്ങള്‍ പിടിച്ചുവെച്ചേക്കുകയാണ്. ഇസയ്ക്ക് കിട്ടിയിട്ടുള്ള ഒരു ലൈഫ് ടഹാന് കിട്ടിക്കൊള്ളണമെന്നില്ല. രണ്ട് രീതിയിലും. ഇസ ജനിക്കുന്ന സമയത്തെ അവസ്ഥയല്ല ഇപ്പോള്‍. അന്നും പ്രസവത്തിന് 3 മാസം മുന്‍പ് താന്‍ ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇസയുടെ മാമോദീസയും കഴിഞ്ഞതിന് ശേഷമായാണ് ഗപ്പിയില്‍ ജോയിന്‍ ചെയ്യുന്നത്. അത്രയും ദിവസം അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നു.

  ഇസയും ലിഡിയയും

  ഇസയും ലിഡിയയും

  എന്റെ ഷൂട്ടിന്റെ സമയത്ത് ഇസയും ലിഡിയയും ഒപ്പം വന്ന് താമസിക്കാറുണ്ടായിരുന്നു. ഇസ സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ ടഹാന് വന്ന് നില്‍ക്കാനാവില്ല. ഇസ ഇതിനകം തന്നെ 10 രാജ്യങ്ങള്‍ കണ്ടിട്ടുണ്ട്. ടഹാന്‍ നാലര വയസ്സാവുമ്പോള്‍ എവിടെയൊക്കെ കാണുമെന്ന് ഒരുപിടിയുമില്ല. അതും ഈ അവസ്ഥയാവുമ്പോള്‍. മകന് ഈ പേര് തിരഞ്ഞെടുത്തതിനെക്കുറിച്ചും ടൊവിനോ പറഞ്ഞിരുന്നു. എനിക്ക് ടഹാന്‍ എന്ന് പറയുമ്പോള്‍ ഒരു സുഖം തോന്നി. ഇസയെന്ന പേരും അങ്ങനെയായിരുന്നു.

  English summary
  Tovino Thomas reveals about family Life, Latest chat about his children went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X