എന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞവരുണ്ട്, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ടൊവിനോ തോമസ്
സഹനടനായുളള വേഷങ്ങളില്‍ തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. സെവന്‍ത്ത് ഡേ, എന്ന് നിന്‌റെ മൊയ്തീന്‍ പോലുളള സിനിമകളിലെ പ്രകടനമാണ് നടന്‌റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമ വിജയമായതോടെ ടൊവിനോ നായകവേഷങ്ങളില്‍ സജീവമായി. ഇന്ന് മോളിവുഡില്‍ താരമൂല്യം കൂടിയ നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. കഥാപാത്രത്തിന്‌റെ പൂര്‍ണതയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് നടന്‍ നടത്താറുളളത്.
സല്‍മാന്‍ ഖാന്‌റെ നായിക ദിഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
അടുത്തിടെ പുറത്തിറങ്ങിയ കളയിലെ നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയറിന്‌റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലാണ് നടന്‍ അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡിയില്‍ വില്ലന്‍ വേഷത്തില്‍ മുന്‍പ് ടൊവിനോ എത്തി. അതേസമയം തന്‌റെ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ തോമസ്.

ഫിഷ് റോക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. 'എന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. താന്‍ മലയാളിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞവരുണ്ട്', നടന്‍ പറയുന്നു. 'ഞാന്‍ ഈ ബോഡി ബില്‍ഡിംഗ് ഒകെ ചെയ്യുന്നൊരാളാണ്'. എന്നെ കാണുമ്പോള്‍ ആള്‍ക്കാരുടെ മുന്‍വിധി ഇതാണ്'.

'ദേ ഒരുത്തന്‍ വരുന്നുണ്ട്, അവനോട് കാണാന്‍ കൊളളാമെന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. മസിലൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഭിനയിക്കാനൊന്നും അറിയില്ലായിരിക്കും. ഇപ്പോള്‍ തന്നെ ഒഴിവാക്കിയേക്കാം. ഈ മുന്‍വിധിയോടെയാണ് പലരും തന്നോട് പെരുമാറിയത്'. ടൊവിനോ തോമസ് ഓര്‍ത്തെടുത്തു. 'അതേസമയം സിനിമ വളരെ ഇഷ്ടപ്പെട്ടാണ് താന്‍ ഈ മേഖലയില്‍ എത്തിയതെന്നും ടൊവിനോ പറയുന്നു'.

'ഫിലിം ഫെസ്റ്റുകള്‍ വരെ സീരിയസായി കണ്ട ഒരു വ്യക്തിയാണ് താനെന്നും' അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു. അതേസമയം കള എന്ന ടൊവിനോയുടെ പുതിയ ചിത്രം മറ്റ് ഭാഷക്കാരും ഏറ്റെടുത്തിരുന്നു. ഒടിടി റിലീസിന് ശേഷമാണ് രോഹിത് വിഎസ് സംവിധാനം ചെയ്ത സിനിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ടൊവിനോയും സുമേഷ് മൂറൂമാണ് കളയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.
Recommended Video

അതേസമയം കളയ്ക്ക് ശേഷവും കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ടോവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ വരുന്ന മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ ലെവലില്‍ വരുന്ന പ്രോജക്ടാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. കഥാപാത്രത്തിന്‌റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യാറുളള താരമാണ് ടൊവിനോ. മിന്നല്‍ മുരളിയില്‍ നാടന്‍ സൂപ്പര്‍ ഹീറോ റോളിലാണ് നടന്‍ എത്തുന്നത്.


Click it and Unblock the Notifications











