തന്റെ വിജയത്തിനു പിന്നിൽ ഒരാൾ മാത്രമല്ല! റോള്‍ മോഡലിനെ കുറിച്ച് മനസ് തുറന്ന് ടൊവിനോ
കഠിന പ്രയ്തനത്തിലൂടെ സിനിമയിലെത്തിയ ആളാണ് ടൊവിനോ.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള ചലചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയുടെ മുൻനിര നായകന്മാരുടെ ഒപ്പമെത്തിരിക്കുകയാണ്.

കഠിന പ്രയ്തനത്തിലൂടെ സിനിമയിലെത്തിയ ആളാണ് ടൊവിനോ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ റോൾമോഡൽ ആരാണെന്നറിയാൻ എല്ലാവർക്കും ഏറെ ആകാംഷയുണ്ടാകും. ദേശാഭിമാനിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ റോൾ മോഡലിനെ കുറിച്ചു താരം തുറന്നു പറഞ്ഞത്.

തന്റെ റോൾ മോഡൽ
ഒരാളെ മാത്രം മാതൃകയാക്കി അയാളെ മാത്രം ഫോളോ ചെയ്ത് ജീവിച്ചിട്ട് കാര്യമില്ല. എല്ലാവരേയും നമ്മൾ നിരീക്ഷിക്കുകയും അവരുടെ നല്ല ഗുണങ്ങൾ മാത്രം സ്വീകരിക്കുകയും വേണം. താൻ അങ്ങനെയാണ് ചിന്തിക്കുന്നതെന്നും താരം വ്യക്തമാക്കി. ലോകത്ത് എല്ലാ കഴിവുകളോടും കൂടി ആരും ജനിച്ചിട്ടില്ല. നമ്മുടെ ഉള്ളിലുള്ള കഴിവിനെ ആദ്യം മനസിലാക്കുകയാണ് വേണ്ടത്. അതിനാൽ തന്നെ എല്ലാവരിൽ നിന്നും ഉൾക്കൊള്ളാൻ പറ്റുന്ന ഒന്നാകണം മാതൃകയെന്നും ടെവിനോ വ്യക്തമാക്കി.

നല്ല സുഹൃത്ത്
നമുക്ക് മോശപ്പെട്ട അവസ്ഥ വരുമ്പോഴാണ് യഥാർഥ സുഹൃത്തിനെ നാം തിരിച്ചറിയുന്നത്. ഇത്തരം അറിവും തിരിച്ചറിവും അനുഭവത്തിൽ നിന്നാണ് പഠിക്കുന്നത്. തനിക്കും അതു പോലെ നല്ലതും ചീത്തയുമായ ഒരു പാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല സുഹൃത്തുക്കളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവരെയൊക്കെ ഇപ്പോഴും ഒപ്പം കൂടെയുണ്ട്.

തുടക്കം കോയമ്പത്തൂരിൽ നിന്ന്
കോയമ്പത്തൂരിൽ നിന്നാണ് എഞ്ചിനിയറിങ്ങ് പഠിച്ചത്. പഠനകാലത്ത് സ്വന്താമായി തന്നെയാണ് കാര്യങ്ങൾ എല്ലാം തന്നെ നോക്കിയത്. ഭക്ഷണം പാകം ചെയ്യുക, തുണി അലക്കുക എന്നു വേണ്ട എല്ലാകാര്യങ്ങളും താൻ ഇൻഡിപെൻഡന്റായാണ് ചെയ്തിരുന്നത്. ഈ സമയത്താണ് ജീവിതത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചത്. എന്താണ് യഥാർഥ ജീവതമെന്തെന്നും തിരിച്ചറിഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ നമ്മുടെ കാര്യങ്ങൾ വീട്ടുകാർ വേണ്ട വിധത്തിൽ ചെയ്യും. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു എഞ്ചിനിയറിങ് പഠനമെന്ന് ടെവിനോ തുറന്നു പറഞ്ഞു.

സോഫ്റ്റ്വെയർ പണി നമുക്ക് വഴങ്ങില്ല
പഠന ശേഷം സോഫ്റ്റ്വെയർ ഫീൽഡിൽ തനിയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലി സമയത്ത് തനിയ്ക്ക് കാര്യങ്ങൾ ചിന്തിക്കാൻ ഒരുപാട് സമയം ലഭിച്ചിരുന്നു. കാരണം ആ പണി നമുക്ക് വഴങ്ങുന്ന ഒന്നായിരുന്നില്ല. അതു തനിയ്ക്ക് ഏറെ വൈകാതെ മനസിലാവുയും ചെയ്തു.

വായന
വായനയും കാഴ്ചപ്പാടുകളും ജീവിതത്തിൽ മാറ്റം വരുത്തുമെന്നു ടൊവിനോ അഭിപ്രായപ്പെട്ടു. നമ്മുടെ കയ്യിൽ ഇന്റർനെറ്റ് ഉണ്ട്. കൂടുതൽ വായിക്കാൻ പറ്റും. അറിയാത്ത കാര്യങ്ങളെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും. ഇത്തരത്തിൽ ഒന്നു മാറ്റിപ്പിടിച്ചാൽ ജീവിതത്തിൽ മാറ്റംവരുമെന്ന് തോന്നുന്നുണ്ടെന്നും ടൊവിനോ പറഞ്ഞു.


Click it and Unblock the Notifications