»   » പൃഥ്വിരാജിന് ശേഷം ടൊവിനോ തോമസ്! ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ നായകന്‍ ടൊവിനോ!!

പൃഥ്വിരാജിന് ശേഷം ടൊവിനോ തോമസ്! ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ നായകന്‍ ടൊവിനോ!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരം ടൊവിനോ തോമസ് ശ്രദ്ധിക്കപ്പെടുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നത് വളരെ വേഗമായിരുന്നു. ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയതോടെ ടൊവിനോയുടെ സമയവും മാറിയിരിക്കുകയാണ്. നിലവില്‍ 2019 വരെയുള്ള സിനിമകളില്‍ അഭിനയിക്കുന്നതിന് താരം ഒപ്പിട്ടിരിക്കുകയാണ്.

ഒടിയന് വേണ്ടി മോഹന്‍ലാലിന് 15 കിലോ കുറയ്ക്കണം, ഫ്രഞ്ച് വിദഗ്ധന്മാരുടെ ഭീകര പരിശീലനം ഇങ്ങനെ!!!

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായിരുന്ന അടുത്തതായി ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിലും ടൊവിനോ അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. പൃഥ്വി പുറത്ത് പോയതിന് ശേഷം കമ്പനി നിര്‍മ്മിക്കുന്ന മറ്റ് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ മുമ്പ് പുറത്ത് വന്നിരുന്നു.

ആഗസ്റ്റ് സിനിമ

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ ആഗസ്റ്റ് സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

തീവണ്ടി

നവാഗതനായ ഫെലിനി സംവിധാനം ചെയ്യാന്‍ പോവുന്ന തീവണ്ടി എന്ന സിനിമയാണ് ആഗസ്റ്റ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്ന അടുത്ത സിനിമ. ചിത്രത്തില്‍ ടൊവിനോയായിരിക്കും നായകന്‍.

സിനിമയുടെ തിരക്കഥ

സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വ ലാല്‍ ആണ് തീവണ്ടിയ്ക്കും തിരക്കഥ എഴുതിയിരിക്കുന്നത്. കൂതറയില്‍ ടൊവിനോയും നായകനായി അഭിനയിച്ചിരുന്നു.

മറ്റ് വിശേഷങ്ങള്‍


ചിത്രത്തിലെ നായകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നെങ്കിലും കൂടുതല്‍ കാര്യങ്ങളൊന്നും ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സിനിമയിലെ മറ്റ് താരങ്ങളെ ഈ ദിവസങ്ങളില്‍ പരിചയപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൊവിനോയുടെ സിനിമ


മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളിലാണ് ടൊവിനോ അഭിനയിക്കുന്നത്. അഭിയുടെ കഥ അനുവിന്റെയും, ആമി, മായാനദി എന്നീ മൂന്ന് സിനിമകളാണ് അടുത്ത് വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍.

തമിഴില്‍

തമിഴ് നടന്‍ ധനുഷിന്റെ മാരി എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും ടൊവിനോ അഭിനയിക്കുന്നത്.

English summary
Now, here is a big news regarding one of his upcoming projects. For this upcoming film, Tovino Thomas will join hands with August Cinema, the renowned production banner of Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam