1 ദിവസം 2 സിനിമ! ഒന്നില്‍ വില്ലന്‍, മറ്റൊന്നില്‍ നായകന്‍! ടൊവിനോ തോമസിന്റെ ഇരട്ട മാജിക്!!
കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ഈ വര്‍ഷം ആമി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിങ്ങനെ ടൊവിനോ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയത് നിരവധി ചിത്രങ്ങളാണ്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമകളുമായിരുന്നു. ഇത്തവണത്തെ ക്രിസ്തുമസിന് ഞെട്ടിക്കാന്‍ പോവുന്നത് ടൊവിനോ ആയിരിക്കും.
ടൊവിനോ തോമസും ഉര്‍വ്വശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ടൊവിനോ വേറിട്ട ലുക്കില്‍ അഭിനയിക്കുന്ന ചിത്രം ഈ ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ 21 നാണ് സിനിമയുടെ റിലീസ്. നവാഗതനായ ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ ഉര്‍വ്വശിയാണ് ടൊവിനോയുടെ ഉമ്മ വേഷത്തിലെത്തുന്നത്.

അതേ സമയം ഡിസംബര്‍ 21 ന് ടൊവിനോ നായകനാവുന്ന മറ്റൊരു സിനിമ കൂടി റിലീസ് ചെയ്യുകയാണ്. ടൊവിനോ തോമസ് തമിഴില്‍ അഭിനയിക്കുന്ന ധനുഷ് ചിത്രം മാരി 2 ആണ് എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയ്‌ക്കൊപ്പം തിയറ്ററുകളിലേക്ക് എത്തുന്നത്. മാരി 2 വില്‍ ടൊവിനോ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ടൊവിനോ നായകനായ രണ്ട് സിനിമകളും ഒരേ ദിവസം എത്തുന്നു എന്നത് ആരാധകരെയും കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്. എന്തായാലും രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തുന്നവയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











