ടൊവിനോ തോമസിന്റെ ആരവം പ്രഖ്യാപിച്ചു! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് നടന്‍! കാണൂ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങുന്ന നായകനടനാണ് ടൊവിനോ തോമസ്. തുടര്‍ച്ചയായി ലഭിച്ച വിജയ ചിത്രങ്ങള്‍ ടൊവിനോയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
തുടര്‍ന്ന് കെെനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെ പുതിയൊരു സിനിമ കൂടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ജിത്തു അഷറഫാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഒരു ദേശത്തിന്റെ താളം എന്ന ടാഗ്ലൈനോടു കൂടിയാണ് ചിത്രം എത്തുന്നത്. ഹസീബ് ഹനീഫാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാഹി കബീര്‍ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു, ടൊവിനോ തോമസ് തന്നെയായിരുന്നു ആരവത്തിന്റെ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.
അതേസമയം ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു,ലൂസിഫര്‍ തുടങ്ങിയവയാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ലൂക്ക,ഉയരെ, വൈറസ്, കല്‍ക്കി,കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്,മിന്നല്‍ മുരളി, തുടങ്ങിയവ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications