ടൊവിനോ തോമസ് ചിത്രം അഭിയും അനുവും തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്ത്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനടനായി മാറിയ താരം കൂടിയാണ് നടന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചെയ്താണ് ടൊവിനോ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമായിരുന്നു ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നത്.

ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ മായാനദിക്ക് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ടൊവിനോ തോമസ് നായകനാവുന്ന പുതിയ പ്രണയ ചിത്രമാണ് അഭിയും അനുവും.എഴുത്തുകാരിയും ചായാഗ്രാഹകയുമായ ബിആര്‍ വിജയലക്ഷ്മിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലൊരുക്കിയ ചിത്രം മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി പിയ ബജ്‌പേയ് ആണ് ടൊവിനോയുടെ നായികയായി എത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ശക്തമായ പ്രണയ ചിത്രമാണ് അഭിയും അനുവും.
ഉദയഭാനു മഹേശ്വരനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. പ്രഭു, സുഹാസിനി മണിരത്‌നം, രോഹിണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ട്രെയിലറിനു പുറമേ ചിത്രത്തിലെ പാട്ടുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അഭിയും അനുവും മെയ് 25നാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications











