ടൊവിനോയുടെ സിനിമയുടെ ആദ്യ പ്രദര്‍ശനം ആല്‍ബര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍! സിനിമയ്ക്കുള്ളിലെ സിനിമയാണ്!

Recommended Video

രാജ്യാന്തര തലത്തിലും തിളങ്ങി ടൊവിനോ

ഈ വര്‍ഷം മൂന്ന് അതിഥി വേഷങ്ങളിലൂടെ ടൊവിനോ തോമസ് അതിശയിപ്പിച്ചിരിക്കുകയാണ്. ആദ്യം ലൂസിഫറിലെ രതിന്‍ രാംദാസ്, പിന്നീട് ഉയരെയിലെ വിശാല്‍ രാധകൃഷ്ണന്‍, വൈറസില്‍ കോഴിക്കോട് കളക്ടറായും താരം പ്രത്യക്ഷപ്പെട്ടു. മൂന്നും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഇനി അതിശയിപ്പിക്കാന്‍ പോവുന്നത് നായകനായി അഭിനയിക്കുന്ന സിനിമകളിലൂടെയായിരിക്കും.

സലിം അഹമ്മദിന്റെ സംവിധാനത്തിലെത്തുന്ന ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയുടെ ആദ്യ പ്രദര്‍ശനം ആല്‍ബര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നടന്നിരിക്കുകയാണ്. സംവിധായകന്‍ സലിമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് കാനഡയായിരുന്നു.

tovino-thomas

സിനിമയ്ക്കുള്ളി സിനിമയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഈ ചിത്രവും ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 21 ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു തിയറ്ററുകളിലേക്ക് എത്തുകയാണ്. അനു സിത്താരയാണ് ചിത്രത്തിലെ നായിക.

സിദ്ദിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് മറ്റ് അഭിനേതാക്കാള്‍. റസൂല്‍ പൂക്കുട്ടി ശബ്ദ സംവിഘാനം നിര്‍വഹിക്കുമ്പോള്‍ ബിജിപാലാണ് സംഗീതമൊരുക്കുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കും. അലന്‍സ് മീഡിയ, കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X