twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കര്‍ 'സദസ്സി'ല്‍ ടൊവിനോ തോമസും! വൈറലായി നടന്റെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ

    By Midhun Raj
    |

    ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ നോക്കികണ്ടത്. കാത്തിരിപ്പിനൊടുവില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജൂറി തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു. അതേസമയം ഓസ്‌കര്‍ പ്രഖ്യാപനത്തിനു ശേഷമുളള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു.

    ഇങ്ങനെയൊരു കത്ത് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല! തനിക്ക് വന്ന പ്രശംസയില്‍ അമ്പരന്ന് ആലിയ ഭട്ട് ഇങ്ങനെയൊരു കത്ത് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല! തനിക്ക് വന്ന പ്രശംസയില്‍ അമ്പരന്ന് ആലിയ ഭട്ട്

    ഓസ്‌കര്‍ സദസ്സില്‍ മറ്റുളളവര്‍ക്കൊപ്പം ഇരിക്കുന്ന ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ടൊവിനോ തോമസിന്റെ പുതിയ ചിത്രം ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടുവിന്റെ രണ്ടാമത്തെ പോസ്റ്ററായിരുന്നു താരം പുറത്തുവിട്ടിരുന്നത്. പോസ്റ്ററിനൊപ്പം ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടുമായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    and the oscar goes to

    സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. പത്ര പ്രവര്‍ത്തകയായി അനു സിത്താര നായികാ വേഷത്തിലും എത്തുന്നു. പ്രധാനമായും കാനഡയില്‍ ആയിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്.

    ശ്രീനിവാസന്‍, സിദ്ധിഖ്, സലീംകുമാര്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്ത സിനിമയ്ക്ക് ബിജിബാലാണ് സംഗീതം ചെയ്തിരിക്കുന്നത്.

    മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്! റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്! റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌

    'നായിക നായകന്‍' താരങ്ങളുടെ ഓട്ടം ട്രെയിലര്‍ പങ്കുവെച്ച് ലാല്‍ജോസ്! വീഡിയോ കാണൂ 'നായിക നായകന്‍' താരങ്ങളുടെ ഓട്ടം ട്രെയിലര്‍ പങ്കുവെച്ച് ലാല്‍ജോസ്! വീഡിയോ കാണൂ

    English summary
    tovino thomas's and the oscar goes to movie poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X