ഉയരെയ്ക്കും വൈറസിനും പിന്നാലെ ടൊവിനോയുടെ ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു! ശ്രദ്ധേയമായി ട്രെയിലര്‍! കാണൂ

By Midhun Raj

ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ. ആദാമിന്റെ മകന്‍ അബു,പത്തേമാരി തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്ത സലീം അഹമ്മദാണ് പുതിയ ചിത്രവുമായി എത്തുന്നത്. ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ പ്രകടനം തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.

and the oscar goes to

ഏറെ അഭിനയ സാധ്യതയുളള കഥാപാത്രം തന്നെയാണ് ടൊവിനോയ്ക്ക് ചിത്രത്തിലെന്നാണ് അറിയുന്നത്. നടനു പുറമെ സിദ്ധിഖും സലീംകുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനു സിത്താര നായികാ വേഷത്തില്‍ എത്തുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ റിലീസിങ്ങിനൊരുങ്ങുന്നത്.

സിനിമയ്ക്കുളളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ജൂണ്‍ 21നാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ബിജിബാല്‍ സംഗീതമൊരുക്കിയിരിക്കുന്നു. അലൈന്‍സ് മീഡിയ,കനേഡിയന്‍ മൂവീ കോര്‍പ് തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X