മമ്മൂട്ടിയുടെ സെറ്റില്‍ ടൊവിനോ തോമസിന് പിറന്നാളാഘോഷം! യുവതാരത്തിനുള്ള മെഗാസ്റ്റാറിന്‍റെ ആശംസ ഇങ്ങനെ

യുവതലമുറയുടെ ഹരമായി മാറിയ ടൊവിനോ തോമസിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകവും പ്രേക്ഷകരും താരത്തിന് ആശംസ നേര്‍ന്ന് എത്തിയിരുന്നു. വില്ലത്തരത്തില്‍ തുടങ്ങി പിന്നീട് മുന്‍നിരയിേലക്കെത്തിയ താരത്തിനെ മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് അതൊരു വിഷയമേ ആയിരുന്നില്ല താരത്തിന്. മികച്ച സ്വീകാര്യതയും പിന്തുണയുമായി മുന്നേറുകയാണ് അദ്ദേഹം. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്.

നായകനായി മാത്രമല്ല അതിഥി വേഷങ്ങളുമായെത്തിയും താരം വിസ്മയിപ്പിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമായിരുന്നു ഇത്തവണ താരത്തിന്റെ പിറന്നാളാഘോഷം. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിറന്നാളുകാരന് മമ്മൂട്ടി മധുരം നല്‍കിയപ്പോള്‍ ഒപ്പമുള്ളവര്‍ പിറന്നാള്‍ ഗാനം ആലപിക്കുകയായിരുന്നു. തിരിച്ച് ടൊവിനോയും മമ്മൂട്ടിക്ക് മധുരം നല്‍കിയിരുന്നു.

Mammootty

ഒരുപാട് സന്തോഷമായി. താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ആഘോഷം എന്നത് തന്നെ പ്രത്യേകത അല്ലേ, ഏറ്റവും മനോഹരമായ പിറന്നാളുകളിലൊന്ന് തന്നെയാണ് ഇതെന്നും ടൊവിനോ പറഞ്ഞിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്നായിരുന്നു മമ്മൂട്ടിക്ക് ടൊവിനോയോട് പറയാനുണ്ടായിരുന്നത്. ഒറ്റവാക്കിലോ എന്ന് ചോദിച്ചപ്പോള്‍ ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ എന്നായിരുന്നു താരത്തിന്റെ മറുപടി. കൂടുതലെന്തെങ്കിലും എന്ന് ചോദിച്ചപ്പോള്‍ വരട്ടയെന്ന് പറഞ്ഞ് ടൊവിനോയെ ചേര്‍ത്തുപിടിക്കുകയായിരുന്നു മമ്മൂട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X