ടൊവിനോ കൊലമാസ്സാണ്! കരിയര്‍ ബെസ്റ്റ് ഒപ്പണിങ്ങായി തീവണ്ടി! മെക്‌സിക്കന്‍ അപാരതയെ വെട്ടി! കാണൂ!

വൈകിയെത്തുന്ന വണ്ടികളോട് പൊതുവെ മുഖം തിരിക്കുന്ന സ്വഭാവക്കാരാണ് മലയാളികള്‍. നേരത്തെ നിരവധി തവണ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ കാരണങ്ങളെത്തുടര്‍ന്നാണ് ടൊവിനോ തോമസിന്റെ തീവണ്ടി വൈകിയോടിയത്. അല്‍പ്പം വൈകിയാണ് എത്തിയതെന്ന പ്രശ്‌നമൊഴിച്ചാല്‍ നിറഞ്ഞ കൈയ്യടിയുമായി മുന്നേറുകയാണ് ചിത്രം. പ്രളയനന്മയുടെ പേരില്‍ ആരും ഈ സിനിമ കാണാന്‍ വരേണ്ടതില്ലെന്ന് താരം പറഞ്ഞിരുന്നു. പ്രശസ്തി ആഗ്രഹിച്ചാണ് താരം രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി ഇറങ്ങിയതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി താരം രംഗത്തെത്തിയിരുന്നു. നവാഗതനായ ഫെലിനി ടിപിയുടെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ താരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയാണ് ഇതെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.

കേരള ബോക്‌സോഫീസില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കലക്ഷനിലും ഇത് പ്രകടമാവുന്നുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഇതിനോടകം തന്നെ ചിത്രം 1.62 കോടി നേടിയെന്നും ടൊവിനോയുടെ കരിയറിലെ മികച്ച ഓപ്പണിങ്ങാണ് തീവണ്ടിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരു മെക്‌സിക്കന്‍ അപാരതയേയും വെട്ടിയിരിക്കുകയാണ് തീവണ്ടി. 1.42 കോടിയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കലക്ഷന്‍. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദറും വില്ലേജ് ഓഫീസറായ ദേവിയുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടേത് കൂടിയായി മാറിയിരിക്കുകയാണ്.

Theevandi

മൂന്ന് വര്‍ഷത്തെ കഥിന പ്രയത്‌നത്തിനൊടുവിലാണ് ഫെലിനി ആദ്യ സിനിമയുമായെത്തിയത്. തുടക്കക്കാരനെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയിട്ടുള്ളത്. നാളുകള്‍ക്ക് ശേഷം മലയാള സിനിമ പഴയ പ്രൗഡിയിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഗാനങ്ങള്‍ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയിരുന്നു. ടൊവിനോ തോമസിനെയും സംഘത്തിനെയും ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X